ഇന്ത്യയിലെ പ്രവർത്തങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഡെയ്ൽ കാർണഗീ ട്രെയിനിങ്

ഇന്ത്യയിലെ പ്രവർത്തങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഡെയ്ൽ കാർണഗീ ട്രെയിനിങ്

Spread the News

മുംബൈ: പഠന വികസന മേഖലയിൽ ആഗോള തലത്തിൽ മുൻനിരക്കാരായ ഡെയ്ൽ കാർണഗീ ട്രെയിനിംഗ്, ഇന്ത്യയിൽ 20 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ആഘോഷിച്ചത്.

ഇന്ത്യയിലെ പ്രമുഖ കമ്പനികളെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർമാർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, ലേണിംഗ് & ഡെവലപ്‌മെന്റ് തലവൻമാർ, ചീഫ് ഗ്രോത്ത് ഓഫീസർമാർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ പരിപാടികളിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് ഡെയ്ൽ കാർണഗീ ട്രെയിനിങ് ഗ്ലോബൽ പ്രസിഡന്റും സിഇഒയുമായ ജോ ഹാർട്ട് നേതൃത്വം നൽകി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

ഡെയ്ൽ കാർണഗീ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഝാ, ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്റ്ററുമായ പല്ലവി ഝാ, മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീൽസ് ചെയർമാൻ രാജീവ് ദുബെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *