20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി

20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി

May 23, 2023 2 By BizNews

ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് കമ്പനിയായ ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ്, ഡയറക്ടര്‍ ബോര്‍ഡ് 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി. വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി തിങ്കളാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു.

നിലവില്‍ 2790.15 രൂപയിലാണ് സ്റ്റോക്ക്. ഒരാഴ്ചയില്‍ 5.47 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 മാസത്തില്‍ 52.43 ശതമാനവും 1 വര്‍ഷത്തില്‍ 159.42 ശതമാനവും 3 വര്‍ഷത്തില്‍ 770.7 ശതമാനവും 5 വര്‍ഷത്തില്‍ 426.1 ശതമാനവും നേട്ടമുണ്ടാക്കി.

1,991.36 കോടി രൂപ വിപണി മൂല്യമുള്ള ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ് വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മോള്‍ ക്യാപ് കമ്പനിയാണ്. പമ്പുകളുടെയും പമ്പിംഗ് സിസ്റ്റങ്ങളുടെയും രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, ഇന്‍സ്റ്റാളേഷന്‍, കമ്മീഷന്‍ ചെയ്യല്‍, പരിപാലനം എന്നിവയില്‍ 65 വര്‍ഷത്തിലേറെ വൈദഗ്ദ്ധ്യമുണ്ട്. ഗ്രൂപ്പ് കമ്പനികള്‍ വഴി, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, സാംബിയ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.