വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്

വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്

May 23, 2023 0 By BizNews

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 2022 ല്‍ 3.5 ട്രില്യണ്‍ യുഎസ് ഡോളര്‍ കടന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വേഗത്തില്‍ വളരുന്ന ജി -20 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്.

അതേസമയം ബ്യൂറോക്രസി ഇപ്പോഴും വിലങ്ങുതടിയാണ്.ലൈസന്‍സുകള്‍ നേടുന്നതിലും ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും തടസങ്ങളുണ്ട്. ഇത് വിദേശ നിക്ഷേപം വരുന്നതിന് തടസ്സമാകും.

പ്രത്യേകിച്ചും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ മേഖലയിലെ മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളുമായി മത്സരിക്കുമ്പോള്‍, മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പറഞ്ഞു. ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ വലിയ തൊഴില്‍ ശക്തി, വര്‍ദ്ധിച്ചുവരുന്ന ന്യൂക്ലിയര്‍ കുടുംബങ്ങള്‍, നഗരവല്‍ക്കരണം എന്നീ ഘടകങ്ങള്‍ കാരണം പാര്‍പ്പിടം, സിമന്റ്, പുതിയ കാറുകള്‍ എന്നിവയുടെ ആവശ്യകത വര്‍ദ്ധിപ്പിക്കും.

സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം,ഉരുക്ക്, സിമന്റ് എന്നിവയും നെറ്റ് സീറോ പ്രതിബദ്ധത പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപവും വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദന, അടിസ്ഥാന സൗകര്യ മേഖലകളിലുടനീളമുള്ള ഡിമാന്‍ഡ് ദശകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ പ്രതിവര്‍ഷം 3-12 ശതമാനം വളരുമെങ്കിലും ഇന്ത്യയുടെ ശേഷി 2030 ലും ചൈനയേക്കാള്‍ വളരെ പിന്നിലായിരിക്കും,മൂഡീസ് അറിയിക്കുന്നു.

അഴിമതി കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കുന്നതിനും നികുതി പിരിവും ഭരണവും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പ്രോത്സാഹജനകമാണ്. ഫലപ്രദമായി നടപ്പാക്കിയാല്‍, തൊഴില്‍ നിയമങ്ങളുടെ വഴക്കം, കാര്‍ഷിക മേഖലയുടെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, ഉല്‍പാദന മേഖലയിലെ നിക്ഷേപം, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുക എന്നീ നടപടികള്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കും.അതേസമയം പരിമിതമായ ഉദാരവത്ക്കരണവും നിയന്ത്രണങ്ങളും വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയാണ്.