പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !

പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !

August 6, 2021 0 By BizNews

കാബൂള്‍: പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും സമാധാനമെന്ന്, പ്രവര്‍ത്തിയിലോ നേരെ വിപരീതവും. ഇതാണ് അഫ്ഗാനിലെ താലിബാന്‍ എന്ന ഭീകരവാദികള്‍.താലിബാന്‍ മാത്രമല്ല, ലോകമൊട്ടാകെയുള്ള എല്ലാ ഇസ്ലാമിക ഭീകരന്മാരു പിന്തുടരുന്നത് ഈ മാര്‍ഗ്ഗമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനായി ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടുക ഇവരുടെ പതിവാണ്. അമേരിക്ക ഒഴിഞ്ഞുപോയതിനു ശേഷം ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെ.

പൊലീസ് ഉദ്യോഗസ്ഥര്‍, ഗോത്ര നേതാക്കള്‍, പൊതുകാര്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായുംഈ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈയടുത്ത് രാജ്യത്തെ പ്രശസ്തനായ ഒരു ഹാസ്യകലാകാരനേയും ക്രൂരമായി വധിച്ചിരുന്നു ചിരി ഹറാമായ ഈ വര്‍ഗ്ഗം. കാണ്ഢാര്‍ പ്രവിശ്യയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളും ഭീകരരുടെ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുന്നു എന്നാണ് അവിടെനിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രവിശ്യ തലസ്ഥാനമായ കാണ്ഡഹാര്‍ നഗരവും അവരുടെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു.

പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്‍ല സ്പിന്‍ ബോള്‍ഡാക്ക് പട്ടണത്തിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. ഇവിടെ വച്ചാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ നാസര്‍ മുഹമ്മദ് എന്ന ഹാസ്യകലാകാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി തീവ്രവാദികള്‍ അതിക്രൂരമായി കൊലചെയ്തത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ഭാഗങ്ങളില്‍ ഒളിവില്‍ പോയ അഫ്ഗാന്‍ സൈനികരും ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. സൈനികരില്‍ പലരും ഭീകരരോട് ഏറ്റുമുട്ടാന്‍ നില്‍ക്കാതെ കീഴടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മതനേതാക്കളും ഭീകരരുടെ ലക്ഷ്യമാണ്. അതേസമയംരണ്ടാം വരവില്‍ താലിബാന് കുറച്ചുകൂടി സൗമ്യമായ ഒരു മുഖം നല്‍കാന്‍ അതിന്റെ നേതാക്കള്‍ ശ്രമിക്കുന്നുമുണ്ട്. അയല്‍രാജ്യങ്ങളുമായി, പ്രത്യേകിച്ച്‌ ചൈനയുമായി നല്ലൊരു ബന്ധം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, പഴയ ക്രൂരതകള്‍ക്ക് ഒട്ടും ശമനം വന്നിട്ടില്ലെന്നാണ് അത് അനുഭവിച്ചവര്‍ പറയുന്നത്. അവരുറ്റെ നിയന്ത്രണത്തിലായ പ്രവിശ്യകളില്‍ ശരിയത്ത് നിയമപ്രകാരമുള്ള ഭരണം നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊലപാതകം മാത്രമല്ല താലിബന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ നടക്കുന്നത്. സ്ത്രീകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങാനുള്ള അനുവാദമില്ല. അതുപോലെ ഈ പ്രവിശ്യകളില്‍ സ്‌കൂളുകളില്‍ പോകുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കിയിട്ടുമുണ്ട്. ഗ്രാമീണമേഖലകള്‍ ആദ്യം കീഴടക്കിയ ശേഷം തൊട്ടടുത്ത പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും നീങ്ങുക എന്ന തന്ത്രമാണ് താലിബാന്‍ പയറ്റുന്നത്. പടിപടിയായി രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുക എന്നതു തന്നെയാണ് അവരുടെ ലക്ഷ്യം.