പാ​രാ​മൗ​ണ്ട്-​വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ല​യ​നത്തിനെതിരെ യുഎസ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ ന​ട​പ​ടി​ക്ക്

ന്യൂ​യോ​ർ​ക്ക്: പാ​രാ​മൗ​ണ്ടും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സും ത​മ്മി​ലു​ള്ള ല​യ​നം ത​ട​യാ​ൻ യു​എ​സി​ലെ 12 സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു. ഹോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ ല​യ​നം കു​ത്ത​ക സൃ​ഷ്ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തി​ലൂ​ടെ മ​ത്സ​രസാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ചെലവ് വർധിക്കുന്നതി​ന് കാ​ര​ണ​മാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി ന​ട​ത്തു​ന്ന​ത്. പാ​രാ​മൗ​ണ്ടി​ന്‍റെ​യും വാ​ർ​ണ​ർ ബ്ര​ദേ​ഴ്സി​ന്‍റെ​യും ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സു​ക​ളും പ്രൊ​ഡ​ക്‌ഷ​ൻ സ്റ്റു​ഡി​യോ​ക​ളും സ്ഥി​തി​ചെ​യ്യു​ന്ന ക​ലി​ഫോ​ർ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തിലാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​രാ​മൗ​ണ്ട് 110 ബി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് വാ​ർ​ണ​ർ ബ്ര​ദേ​ഴ്സ് ഡി​സ്ക​വ​റി​യെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.Read More →

ഹരിതോര്‍ജ വിപണി പിടിച്ചടക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്; 17,200 കോടി രൂപയുടെ മെഗാ ഏറ്റെടുക്കൽ

ഇന്ത്യന്‍ ഹരിതോര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. പ്രമുഖ ആഗോള എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പ്ലാറ്റ്ഫോമായ ‘സ്പ്രിംഗ് എനര്‍ജി’യെ (Sprng Energy) 17,200 കോടി രൂപയ്ക്കാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കുന്നത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ (Grasim Industries) സബ്‌സിഡിയറിയായ ആദിത്യ ബിര്‍ള റിന്യൂവബിള്‍സ് ലിമിറ്റഡ് വഴിയാണ് ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. സ്പ്രിംഗ് എനര്‍ജിയുടെ ഹോള്‍ഡിംഗ് കമ്പനിയായRead More →

അദാനി ഓഹരികളില്‍ 12,000 കോടിയിലധികം രൂപയുടെ നിക്ഷേപം വെട്ടിക്കുറച്ച് ജിക്യുജി പാര്‍ട്ണേഴ്സ്

അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്. മറ്റ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (FPIs) ഇന്ത്യയിലെ പ്രമുഖ ആഭ്യന്തരRead More →

ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് 2019-ൽ പാർലമെന്റ് പാസാക്കിയ പൊതുമാനദണ്ഡം (Code on Wages, 2019) ഇന്ത്യയിലുടന്നീളം നിയമപരമായി ബാധകമാക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവസാനഘട്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കാനും തൊഴിൽ മന്ത്രാലയം ഒരുങ്ങുകയാണ്. രാജ്യത്ത് ആദ്യമായി നിയമപ്രകാരമുള്ള ദേശീയ മിനിമം വേതന പരിധി നിശ്ചയിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം. മിനിമം വേതനം സംബന്ധിച്ച ഈRead More →

ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്

ന്യൂഡൽഹി: ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 30.43 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചുയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ച 26.63 ബില്യണ്‍ ഡോളര്‍ എന്ന നിരക്കിനെയും മുന്‍ മാസത്തെ 28.21 ബില്യണ്‍ ഡോളറിനെയും മറികടന്നുകൊണ്ടാണ് ഈ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ വ്യതിയാനങ്ങളും രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മെയ് മാസത്തില്‍ ചരക്ക് കയറ്റുമതി 45.2 ബില്യണ്‍ ഡോളറില്‍ നിന്ന് 40.41Read More →