ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ച് സൗദി അറേബ്യ

റിയാദ്: ഇറാൻ – യുഎസ് സമാധാന കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ച് സൗദി. ഗൾഫിലെ ചില എണ്ണ ഉൽപാദക രാജ്യങ്ങൾ ഹോർമുസ് വഴി അസംസ്കൃത എണ്ണ കയറ്റുമതി ആരംഭിച്ചതോടെയാണ് വില കുറയ്ക്കാൻ സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ തീരുമാനിച്ചത്. അടുത്ത മാസം മുതൽ ഏഷ്യയിൽ നിന്നുള്ള കമ്പനികൾക്ക് അറബ് ലൈറ്റ് എണ്ണ ബാരലിന് 50 സെന്റ് കുറയും. ഇതോടെ, പ്രാദേശിക ബെഞ്ച് മാർക്ക്Read More →

ഒന്നാം പാദത്തിൽ എസ്ബിഐയുടെ അറ്റാദായം 21,121 കോടി രൂപ; മൊത്തം ബിസിനസ് 110 ലക്ഷം കോടി കടന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തന ലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനംRead More →

ഗ്രാമീണ സഹകരണ ബാങ്കുകളുടെ വായ്പാ പരിധി ഉയർത്താൻ കരട് നിർദേശം

മുംബൈ: ഗ്രാമീണ സഹകരണ ബാങ്കുകളിൽ നിന്ന് ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്ത. ഭവനവായ്പാ പരിധി ഉയർത്താനും വായ്പാ വിതരണവുമായി ബന്ധപ്പെട്ട എക്സ്പോഷർ ചട്ടങ്ങളിൽ ഇളവ് നൽകാനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിലെ വായ്പാ പരിധികൾ വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും, ഭവനവിലയും നിർമാണച്ചെലവും ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ അവ കാലഹരണപ്പെട്ടതാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് പുതിയ കരട് ചട്ടങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്.കരട് നിർദേശമനുസരിച്ച്, ഗ്രാമീണRead More →

ബെർജർ പെയിന്റ്സിന് ആദ്യ പാദത്തിൽ ശക്തമായ വളർച്ച

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ തടസങ്ങളും നേരിട്ടിട്ടും 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബെർജർ പെയിന്റ്സ് മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചു. ഡെക്കറേറ്റീവ്, ഓട്ടോമോട്ടീവ് വിഭാഗങ്ങളുടെ ശക്തമായ വളർച്ചയുടെ പിന്തുണയിൽ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും അറ്റാദായത്തിലും കമ്പനി ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി. കൺസോളിഡേറ്റഡ് അടിസ്ഥാനത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 3,583.8 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ സമാന പാദത്തിലെ 3,200.8 കോടിയുമായിRead More →

റെക്കോർഡ് വായ്പാ വിതരണവുമായി മുത്തൂറ്റ് മൈക്രോഫിൻ; ഒന്നാം പാദ ലാഭം 81 കോടി രൂപ, മുൻവർഷത്തെ അപേക്ഷിച്ച് 12 ഇരട്ടി വർദ്ധനവ്

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ഒന്നാം പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനവുമായി രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം പാദ വായ്പാ വിതരണമാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവോടെ 2,645 കോടി രൂപയുടെ വായ്പകൾ ഈ കാലയളവിൽ കമ്പനി വിതരണം ചെയ്തു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മുൻവർഷത്തെ അപേക്ഷിച്ച് 18Read More →