മികച്ച നേട്ടവുമായി എൽഐസി ജൂൺ പാദഫലങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ജൂൺ പാദഫലങ്ങളിൽ (Q1FY27) നേട്ടം. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 10,986 കോടി രൂപയിൽ നിന്ന് 23% വർധനയോടെ 13,492 കോടിയായി മാറി. സമാന കാലയളവിൽ അറ്റ പ്രീമിയം വരുമാനം 7% ഉയർന്ന് 1.27 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് വിപണിയിൽ എൽ.ഐ.സി തങ്ങളുടെ അപ്രമാദിത്വം തുടരുന്ന കാഴ്ച്ചയാണുള്ളത്. ആകെ വിപണിRead More →

മധ്യകേരളത്തിലെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി ലുലു; ചങ്ങനാശ്ശേരി കെജിഎ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

കൊച്ചി: റീട്ടെയ്ൽ സേവനം മധ്യകേരളത്തിൽ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശ്ശേരിയിൽ ഉയരുന്ന കെജിഎ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെസി ഈപ്പൻ എന്നിവർRead More →

കോടതി വിധി തിരിച്ചടിയായി; പിരിച്ചെടുത്ത താരിഫിന്‍റെ പകുതിയിലധികം പലിശ സഹിതം റീഫണ്ട് ചെയ്ത് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് കീഴിൽ ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, ട്രംപ് ഭരണകൂടം ഏകദേശം 100 ബില്യൺ ഡോളർ താരിഫ് തുക തിരികെ നൽകിയെന്ന് റിപ്പോർട്ട്. പലിശ സഹിതമുള്ള റീഫണ്ടുകൾ ഗവൺമെന്‍റിന്‍റെ കസ്റ്റംസ് റീഫണ്ട് സിസ്റ്റം വഴി പ്രോസസ് ചെയ്യുകയും വിതരണത്തിനായി ട്രഷറി വകുപ്പിലേക്ക് അയക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ അവസാനത്തോടെ പൂർത്തിയായ റീഫണ്ടുകളുടെ കണക്കാണിത്. ഈ വർഷം തുടക്കത്തിൽ സുപ്രീംRead More →

2021 മുതൽ മോദി വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 558 കോടി; രാജ്യത്തെത്തിച്ചത് 381.8 ബില്യൺ ഡോളർ നിക്ഷേപം

ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിൽ ഡോ. വി. ശിവദാസൻ, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങൾക്ക് വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ ആണ് ഇക്കാര്യം അറിയിച്ചത്. 2026-ൽ ഇതുവരെ 74.59 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്ക് ചെലവായത്. മലേഷ്യ, ഇസ്രയേൽ, നോർവേ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളാണ്Read More →

കെഎഫ്സി വഴി 6 ശതമാനം നിരക്കിൽ ഇനി 5 കോടി രൂപ വരെ വായ്പ; CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി വ്യവസായങ്ങൾക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കിൽ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP)മൂന്നാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങൾRead More →