നെസ്‌ലേ ഇന്ത്യയുടെ ലാഭം 36.3% ഉയർന്നു

നെസ്‌ലേ ഇന്ത്യയുടെ ലാഭം 36.3% ഉയർന്നു

Spread the News
നെസ്‌ലേ ഇന്ത്യയുടെ ലാഭം 36.3% ഉയർന്നു

കൊച്ചി: നെസ്‌ലേ ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ അറ്റാദായം 36.3 ശതമാനം വർധിച്ച് 1,026.8 കോടി രൂപയായി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വിൽപ്പന 20.5 ശതമാനം ഉയർന്ന് 6,782.2 കോടി രൂപയിലെത്തി. രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾക്ക് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

കിറ്റ്കാറ്റ്, മഞ്ച്, മിൽക്കിബാർ തുടങ്ങിയ ചോക്ലേറ്റ് ഉൽപ്പന്നങ്ങളുടെയും നെസ്കഫെയുടെയും മികച്ച പ്രകടനം കമ്പനിയുടെ വളർച്ചയ്ക്ക് സഹായകമായി. മാഗി ഉൽപ്പന്നങ്ങൾ, പാൽ-പോഷകാഹാര ഉൽപ്പന്നങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം എന്നിവയുടെ വിൽപ്പനയിലും മുന്നേറ്റമുണ്ടായി.

ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ്, ഗ്രാമീണ വിപണികൾ എന്നിവിടങ്ങളിലെ വളർച്ചയും വിൽപ്പന വർധിപ്പിച്ചു.

ആഭ്യന്തര വിൽപ്പനയിൽ 20.4 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രവർത്തന ലാഭത്തിന്റെ പ്രധാന സൂചകമായ ഇബിഐടിഡിഎ മാർജിൻ 23.8 ശതമാനമായി.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ബ്രാൻഡുകളിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും കമ്പനി ശ്രദ്ധ നൽകിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *