611 കോടിയുടെ നിയമലംഘനം: പേടിഎമ്മിന് ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിന്‍റെ മാതൃകമ്പനിക്കും രണ്ട് അനുബന്ധ കമ്പനികള്‍ക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. 611 കോടി രൂപയുടെ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് (ഒസിഎല്‍), മാനേജിംഗ് ഡയറക്ടര്‍, പേടിഎം അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ്. ഒസിഎല്ലില്‍ 245Read More →

വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ ബസും ഹിറ്റ്

കൊച്ചി: മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. ഫീഡര്‍ ബസുകള്‍ ആരംഭിച്ചതോടെ കൊച്ചി മെട്രോയുടെ അനുബന്ധ സേവനമായ വാട്ടര്‍ മെട്രോയുടെ വരുമാനവും കൂടുകയാണ്. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ജനുവരി 15 നാണ് ഫീഡര്‍ ബസുകള്‍ കൊച്ചി മെട്രോ അവതരിപ്പിക്കുന്നത്. 33 സീറ്റുകളുളള ഇലക്ട്രിക് ബസുകളാണ് അവതരിപ്പിച്ചത്. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയർപോർട്ട് വരെയും, കളമശ്ശേരി മുതല്‍ മെഡിക്കൽ കോളേജ് വരെയും, കളമശ്ശേരി മുതല്‍ കുസാറ്റ്Read More →

2025ല്‍ എല്‍ഐസിയുടെ നിക്ഷേപമൂല്യത്തില്‍ ഒന്നര ലക്ഷം കോടിയുടെ ഇടിവ്‌

2025ല്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ എല്‍ഐസി കൈവശം വെക്കുന്ന ഓഹരികളുടെ മൂല്യത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഡിസംബര്‍ അവസാനം 14.9 ലക്ഷം കോടി രൂപയായിരുന്ന നിക്ഷേപം ഫെബ്രുവരി അവസാനത്തില്‍ 13.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. ഓഹരി വിപണിയിലെ കനത്ത വില്‍പ്പനയാണ്‌ എല്‍ഐസിയുടെ പോര്‍ട്‌ഫോളിയോയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്‌. രണ്ട്‌ മാസം കൊണ്ട്‌ പത്ത്‌ ശതമാനം ഇടിവ്‌ പോര്‍ട്‌ഫോളിയോയിലുണ്ടായി. എല്‍ഐസി ഏറ്റവും കൂടുതല്‍ നിക്ഷേപംRead More →

സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി

വാഷിങ്ടൺ: സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്. എന്ത് സാങ്കേതിക പ്രശ്നമാണുണ്ടായതെന്ന് സ്പേസ് എക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ വിക്ഷേപിച്ച സ്റ്റാർഷിപ്പിന്റെ ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ചു പൊട്ടിത്തെറിച്ചിരുന്നു. ടെക്സസിൽ നിന്ന് നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പ് വിക്ഷേപിക്കേണ്ടതായിരുന്നു, എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന്Read More →

സ്വർണവിലയിൽ വൻ വർധന

തിരുവനന്തപുരം: റെസ്റ്റ് അവസാനിപ്പിച്ച് സ്വർണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 64000 കടന്നു. 64080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാംRead More →