ഡോളറിനെതിരെ മാറ്റമില്ലാതെ രൂപ

July 8, 2023 0 By BizNews

ന്യൂഡല്‍ഹി: ആദ്യ സെഷനുകളില്‍ നഷ്ടം വരിച്ചെങ്കിലും പിന്നീട് തിരിച്ചുകയറി രൂപ ഡോളറിനെതിരെ മാറ്റമില്ലാതെ തുടര്‍ന്നു. 82.61 നിരക്കിലാണ് വെള്ളിയാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഇക്വിറ്റികളിലേയ്ക്കുള്ള വിദേശ ഫണ്ട് ഒഴുക്കാണ് രൂപയെ തുണയ്ക്കുന്നത്.

82.68 ലെവലിലായിരുന്നു തുടക്കം. പിന്നീട് ദിവസത്തെ താഴ്ന്ന നിരക്കായ 82.75 ലേയ്ക്ക് വീണെങ്കിലും തിരിച്ചുകയറി. ഒടുവില്‍, 82.61 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.

എങ്കിലും വ്യാഴാഴ്ചയിലെ ക്ലോസിംഗിനേക്കാള്‍ 1 പൈസ കുറവാണിത്. 82.60 നിരക്കിലായിരുന്നു വ്യാഴാഴ്ചയിലെ ക്ലോസിംഗ്. പ്രതിവാര കണക്കെടുപ്പിലും രൂപ നഷ്ടത്തിലാണ്.

ക്രൂഡ് ഓയില്‍ വിലകയറ്റവും യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധനവുമാണ് തിരിച്ചടിയാകുന്നത്. റഷ്യ ഉത്പാദനം കുറയ്ക്കുന്നതും ഫെഡ് റിസര്‍വിന്റെ ഹോവ്ക്കിഷ് സമീപനവുമാണ് യഥാക്രമം ക്രൂഡ് വില, ബോണ്ട് യീല്‍ഡ് വര്‍ദ്ധനവിന് പിന്നില്‍.