എണ്ണവില വൈകാതെ നൂറിലെത്തിയേക്കാം

അടിസ്ഥാനകാര്യങ്ങളും, ജിയോ പൊളിറ്റിക്കൽ കാരണങ്ങളുമാണ് ആഗോള വിപണിയിൽ എണ്ണയെ നയിക്കുന്നത്. മാസങ്ങൾക്കു ശേഷം ആഗോള എണ്ണവില കഴിഞ്ഞയാഴ്ച 90 ഡോളർ പിന്നിട്ടു. ഈ മാസം ആദ്യം ബ്രെന്റ് ഓയിൽ വില ബാരലിന് 85- 90 ഡോളറിനു മുകളിലായതിനാൽ, ചില ഷോർട്ട് സെല്ലർമാർ അവരുടെ പൊസിഷനുകൾ ഒഴിഞ്ഞു. വിപണികളിൽ തുടരുന്ന വിതരണ പ്രശ്‌നങ്ങളും, ശക്തമായ ഡിമാൻഡും വർഷത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവില വീണ്ടും ഉയർത്തുമെന്നു കരുതുന്നു. വിദഗ്ധരുടെ പ്രവചനങ്ങൾ കണക്കിലെടുക്കുമ്പോൾ ആഗോളRead More →

കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് വിമാന സർവീസ് മേയ് ഒന്നു മുതൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. 78 പേർക്കു സഞ്ചരിക്കാവുന്ന എടിആർ വിമാനമാണ് സർവീസ് നടത്തുക. സമയക്രമം ഇങ്ങനെ: കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരുRead More →

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില വർധിക്കുന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 6600 രൂപയായും പവന്റേത് 52800 രൂപയായും ഉയർന്നു. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില 2343 ഡോളറായിരുന്നു നിരക്ക്. ഉച്ചക്ക് ശേഷം ഡോളർ നിരക്കിൽ മാറ്റംRead More →

വാഷിങ്ടൺ: യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശനിരക്ക് കുറക്കുമെന്ന് പ്രവചനം. ഫെഡറൽ റിസർവ് ബാങ്ക് ഓഫ് സെന്റ് ലൂയിസ് മുൻ പ്രസിഡന്റ് ജെയിംസ് ബുള്ളാർഡാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് തവണ യു.എസ് വായ്പ പലിശ നിരക്കുകൾ കുറക്കുമെന്നാണ് അദ്ദേഹം പറയുന്നത്. യു.എസിലെ പണപ്പെരുപ്പം കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് ഈ വർഷം എത്തുമെന്നും ഇതുമൂലം പലിശനിരക്കുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. യു.എസ്Read More →

കടമെടുപ്പിൽ കേരളത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരും; ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില് നിലവിലുള്ള നിയന്ത്രണങ്ങള് തുടരും. കിഫ്ബി, ക്ഷേമപെന്ഷന് എന്നിവയ്ക്കായി പിന്നിട്ട സാമ്പത്തികവര്ഷം എടുത്ത വായ്പ ഇതില് കുറയ്ക്കും. കടപരിധി അനുവദിച്ചുകൊണ്ടുള്ള അനുമതി കഴിഞ്ഞദിവസമാണ് സംസ്ഥാനത്തിന് കിട്ടിയത്. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്ന കണക്കിലാണ് 37,500 കോടി രൂപ അനുവദിച്ചത്. ഇതില് കിഫ്ബിക്കും ക്ഷേമപെന്ഷനുമായി എടുത്ത വായ്പയും പി.എഫ് നിക്ഷേപവും ഉള്പ്പെടുത്തി 12,000 കോടിയെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്.Read More →