വാങ്ങലുകാരുടെ റോളിലേക്കു തിരിച്ചെത്തി വിദേശനിക്ഷേപകർ

വാങ്ങലുകാരുടെ റോളിലേക്കു തിരിച്ചെത്തി വിദേശനിക്ഷേപകർ

April 21, 2025 0 By BizNews

ഴിഞ്ഞയാഴ്ച മാത്രം വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ. ഈ മാസം ആദ്യവാരങ്ങളിൽ വൻതോതിൽ വിൽപന നടത്തിയ വിദേശനിക്ഷേപകരാണ് വിപണി സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടതോടെ തിരിച്ചെത്തിയത്.

മൂന്നു വ്യാപാരദിനങ്ങൾ മാത്രമുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിലെ കണക്കെടുത്താൽ 15 ന് 2,352 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും തുടർന്നുള്ള 2 വ്യാപാരദിനങ്ങളിലായി 10,824 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.

അതേസമയം ഈ മാസം ഇതുവരെയുള്ള കണക്കെടുത്താൽ 23,103 കോടി രൂപയാണ് വിദേശ നിക്ഷേപകരുടെ ആകെ വിൽപന. ഈ വർഷം ഇതുവരെ വിപണിയിൽ നിന്നു പിൻവലിച്ചത് 1.4 ലക്ഷം കോടി രൂപ.