പശ്ചിമേഷ്യൻ പ്രതിസന്ധി; അവശ്യ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരുന്നുകളുടെ വില വർധിക്കാൻ സാധ്യത. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധനയാണ് മരുന്ന് ക്ഷാമത്തിനും വിപണന ശൃംഖല പ്രതിസന്ധിയിലാക്കാനും കാരണം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 200 മുതൽ 300 ശതമാനം വരെ അസംസ്കൃത വസ്തുക്കളുടെ വില വർധനയുണ്ടായി. ഹിമാചൽ പ്രദേശിലെ 500ഓളം ഫാർമസ്യൂട്ടിക്കൽ നിർമാണ യൂണിറ്റുകളെ പ്രതിനിധീകരിക്കുന്ന ഹിമാചൽ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. സർക്കാരിൽനിന്ന് അടിയന്തരRead More →

രാജ്യത്ത് 90 മരുന്നുകൾ നിരോധിക്കുന്നു

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 90 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ വിൽപന തടയണമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾ നിർദേശം നൽകി. 2025ലെ ലാബ് ടെസ്റ്റിങ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്ലിനിക്കൽ ട്രയൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മരുന്നുകളിൽ പാരസെറ്റമോളിന്റെ സംയുക്തങ്ങൾ, മൾട്ടി വൈറ്റമിനുകൾ, ഫോളിക് ആസിഡ് ഗുളികകൾ, സിറപ്പുകൾ, ക്ലോട്രിമസോൾ, ബെറ്റാമെത്തസോൺ ക്രീം, ഡിക്ലോഫെനാക് പൊട്ടാസ്യം, ഡൈസൈക്ലോമൈൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ എന്നിവRead More →

ശ്വാസകോശത്തിൽ ഭക്ഷണം കയറി, കുഴഞ്ഞുവീണു കാർത്തിക് സൂര്യ, തൊണ്ടപൊട്ടി രക്തം

ലൈഫ്‌സ്റ്റൈൽ വ്ലോഗിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക് സൂര്യ. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതല്ലാതെ ഓർമ്മയില്ലെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് കാർത്തിക് വിവരിച്ചത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എൻ്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ്Read More →

രസികന്‍ സിനിമയിലെ വികൃതി പയ്യന്‍; വീട്ടിൽ മരിച്ച നിലയിൽ ഹരിമുരളി

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ രസികൻ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, ‘കടവാവൽ’.Read More →

മന്ത്രി വീണ ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

കണ്ണൂർ: കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്ന് പുലർച്ചെ മണിയോടെ കാറിൽ മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാൽ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മാറ്റാൻ തീരുമാനിച്ചത്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക്Read More →