കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ വിൽപ്പന മന്ദഗതിയിലേക്ക്

കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ വിൽപ്പന മന്ദഗതിയിലേക്ക്

October 31, 2023 0 By BizNews

കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാൽ ഉപഭോക്താക്കൾ ചെലവു ചുരുക്കൽ മോഡിലേക്ക് നീങ്ങിയതോടെ കൺസ്യൂമർ ഉത്പന്ന നിർമ്മാണ കമ്പനികൾ വിൽപ്പന മാന്ദ്യം നേരിടുന്നു.

ഇതോടൊപ്പം ചെറുകിട, പ്രാദേശിക ബ്രാൻഡുകൾ ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്നതും വൻകിട കമ്പനികളുടെ വിൽപ്പനയെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തന ഫലം പ്രഖ്യാപിച്ച മുൻനിര ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ് പാമോലിവ്, നെസ്ലെ ഇന്ത്യ എന്നിവയുടെ വിൽപ്പനയിൽ കുറവുണ്ടായി.

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിൽപ്പനയിൽ കേവലം രണ്ടു ശതമാനം മാത്രം വളർച്ചയാണുണ്ടായത്. കോൾഗേറ്റ് പാമോലീവിന്റെ വിൽപ്പനയിൽ കേവലം ആറു ശതമാനം മാത്രം വളർച്ചയുണ്ടായപ്പോൾ നെസ്ലെ ഇന്ത്യയുടെ വിൽപ്പന പത്ത് ശതമാനം ഉയർന്നു.

അസംസ്കൃത സാധനങ്ങളുടെ വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ കുറഞ്ഞതിനാൽ പ്രാദേശിക സ്ഥാപനങ്ങൾ കൂടുതൽ വിപണിയിൽ സജീവമാകുകയാണ്. വൻകിട ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ഇവർക്ക് കഴിയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഗ്രാമീണ മേഖലയിൽ വാങ്ങൽ ശേഷി താഈുന്നതാണ് കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇപ്പോടത്തെ സാഹചര്യത്തിൽ ഉത്പാദന ചെലവിലുണ്ടായ കുറവ് ഉപഭോക്താക്കൾക്ക് പൂർണമായും കൈമാറുന്നതിന് പരിമിതിയുണ്ടെന്ന് കമ്പനികൾ പറയുന്നു.