നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക്; സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
November 6, 2023ടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതില്‍ സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര െഎ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നടി രശ്മിക മന്ദാനയുടെ േപരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘ഡീപ്പ് ഫേക്ക്’ വിഡിയോയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വിഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിേഷക് സെ എന്നയാളുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.
The original video is of Zara Patel, a British-Indian girl with 415K followers on Instagram. She uploaded this video on Instagram on 9 October. (2/3) pic.twitter.com/MJwx8OldJU
— Abhishek (@AbhishekSay) November 5, 2023
ഇന്ത്യയിൽ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ഈ വിഡിയോയിൽ കാണുന്നത് രശ്മിക അല്ലെന്നും അഭിഷേക് പറയുന്നു. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷം ഫോളോവേഴ്സ് ഉള്ള സറാ പട്ടേൽ എന്ന ബ്രിട്ടിഷ് ഇന്ത്യൻ പെൺകുട്ടിയാണിതെന്നും അഭിഷേക് വ്യക്തമാക്കി.