വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു. നേരത്തെ പുരസ്കാരം നൽകാനുള്ളRead More →

കോഴി മുട്ടയിലും വ്യാജൻ? തിളപ്പിക്കുമ്പോൾ പ്ലാസ്റ്റിക്ക് പുറത്ത്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ അടുത്തിടെ പ്ലാസ്റ്റിക് മുട്ടകൾ മാർക്കറ്റിൽ വ്യാപകമാണെന്ന തരത്തിൽ പല പ്രചരണങ്ങളും ഉണ്ട്. ഇത് സത്യമാണോ?​ ശരിക്കും പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഉണ്ടോ?​Read More →

നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്, ചിത്രം വൈറല്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. ഇപ്പോഴിതാ താരം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ്. നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഈ സന്തോഷ വാർത്ത എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടിRead More →

ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

ഹൈദരാബാദ്: നിർമിത ബുദ്ധി, അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഇന്ന് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോടികളുടെ നികുതി വെട്ടിപ്പ് എഐ കണ്ടെത്തിയതിന്റെ വാർത്തകളാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. ഹൈദരാബാദിലെ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് ഇത്തരത്തിൽ 70,000 കോടിരൂപയുടെ നികുതി വെട്ടിപ്പാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് രാജ്യത്തെ ഒരു ലക്ഷത്തിലധികംRead More →

ഡോക്ടർമാരുടെ സമരം: മെഡിക്കൽ കോളജുകളിൽ ഇന്നു മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം; പി.ജി. വിദ്യാർഥികളും പണിമുടക്കിലേക്ക്

ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ അടിയന്തര ശസ്ത്രക്രിയ ഒഴികെ മുഴുവൻ ശസ്ത്രക്രിയകളും മാറ്റിവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചത്. നിലവിൽ പി.ജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒ.പിയിൽ രോഗികളെ പരിശോധിക്കുന്നത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിലെ റിലേ നിരാഹാര സത്യഗ്രഹം 23 ദിവസം പിന്നിട്ടു. പി.ജി. വിദ്യാർഥികളും പണിമുടക്കിലേക്ക് കടക്കുമെന്നാണ്Read More →