ഇന്ത്യയിൽ 1,266 കോടിയുടെ പുതിയ പ്ലാന്‍റുമായി പെപ്സി
ന്യൂഡൽഹി: ഇന്ത്യക്കാരെ വെള്ളംകുടിപ്പിക്കാൻ ആഗോള കോളഭീമൻ, രാജ്യത്ത് വീണ്ടും വമ്പൻ നിക്ഷേപം നടത്തുന്നു. സോഫ്റ്റ് ഡ്രിംഗ് രംഗത്തെ പ്രമുഖ ബ്രാൻഡായ പെപ്സികോയാണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നത്. മധ്യപ്രദേശിലെ ഉജ്ജയ്നിൽ 1,266 കോടി മുതൽമുടക്കിൽ പുതിയ പ്ലാന്‍റ് സ്ഥാപിക്കുമെന്നാണ് പെപ്സി അറിയിച്ചിരിക്കുന്നത്.പുതിയ ഫ്ലേവർ നിർമാണ കേന്ദ്രമാണ് ഇവിടെ വരുന്നത്. ഇന്ത്യയിൽ പെപ്സിയുടെ ഉത്പാദനശേഷി വർധിപ്പിക്കാനാണ് പുതിയ പ്ലാന്‍റിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. പെപ്സിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ യൂണിറ്റാകുമിത്. ഈ വർഷംRead More →



