ജിന്‍ഡാല്‍ സ്റ്റീല്‍ നാലാംപാദം, അറ്റാദായം 69% താഴ്ന്നു

May 16, 2023 0 By BizNews

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ 462 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ജിന്‍ഡാല്‍ സ്റ്റീല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കുറവാണിത്. വരുമാനം 4 ശതമാനം താഴ്ന്ന് 13691 കോടി രൂപയായി.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചിട്ടും എബിറ്റ 2240 കോടി രൂപയില്‍ നില്‍ക്കുന്നു. കമ്പനിയുടെ ഉത്പാദനം 2 ശതമാനം കുറഞ്ഞ് 2.02 മില്യണ്‍ ടണ്‍ ആയി. വില്‍പന 7 ശതമാനം ഉയര്‍ന്ന് 2.03 എംടി.

മൊത്തം വില്‍പനയുടെ 11 ശതമാനം കയറ്റുമതിയാണ്. മൂന്നാംപാദത്തില്‍ ഇത് 5 ശതമാനമായിരുന്നു. തീരുവ എടുത്തുമാറ്റതിനെ തുടര്‍ന്നാണ് കയറ്റുമതി കൂടിയത്.

1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.