ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം എൺപതായി ഉയർന്നു
കൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം എൺപതായി ഉയർന്നു. മുൻവർഷം 48 കമ്പനികൾക്ക് മാത്രമാണ് ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുണ്ടായിരുന്നത്. ടി.വി.എസ് മോട്ടോഴ്സ്, സൈഡസ് ലൈഫ് സയൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻRead More →




