ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദം: അറ്റാദായം 89 ശതമാനം ഇടിഞ്ഞു

ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദം: അറ്റാദായം 89 ശതമാനം ഇടിഞ്ഞു

Spread the News

ന്യൂഡല്‍ഹി: പ്രമുഖ ഫാര്‍മ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 133.4 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89.1 ശതമാനം കുറവ്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 ശതമാനം കുറഞ്ഞ് 809.6 കോടി രൂപയായി. എബിറ്റ 3 ശതമാനം കുറഞ്ഞ് 169.7 കോടി രൂപ. എബിറ്റ മാര്‍ജിന്‍ 21.64 ശതമാനത്തില്‍ നിന്നും 21.56 ശതമാനമായി.

മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 3216 കോടി രൂപയാണ് വരുമാനം. നികുതി കഴിച്ചുള്ള ലാഭം 833 കോടി രൂപ. എബിറ്റ മാര്‍ജിന്‍ 1.4 ശതമാനമായി മെച്ചപ്പെട്ടു.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 32 രൂപ ലാഭവിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *