എൽ.ഐ.സി നിക്ഷേപകർക്ക് ഒരു വർഷത്തിനിടെ നഷ്ടമായത് 2.4 ലക്ഷം കോടി
May 17, 2023മുംബൈ: ലിസ്റ്റിങ്ങിന് ശേഷം ദലാൽ സ്ട്രീറ്റിൽ എൽ.ഐ.സിക്കുണ്ടായത് വൻ നഷ്ടം. ഓഹരി വിലയിൽ ഏകദേശം 40 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായത്. 949 രൂപയായിരുന്നു എൽ.ഐ.സിയുടെ ഐ.പി.ഒ വില. ഇതിന് ശേഷം വൻ തകർച്ച കമ്പനി നേരിട്ടു. ഇക്കാലയളവിൽ സെൻസെക്സ് 13 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു.
എൽ.ഐ.സി ഓഹരികൾ 0.19 ശതമാനം നഷ്ടത്തോടെ 566.30 രൂപയിലാണ് ബി.എസ്.ഇയിൽ എൽ.ഐ.സിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇഷ്യു വിലയിൽ നിന്നും 40 ശതമാനം നഷ്ടമാണ് നിലവിൽ കമ്പനിക്കുണ്ടായത്.
ഒമ്പത് ശതമാനം കുറവോടെ 867.20ത്തിലാണ് എൽ.ഐ.സി ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തത്. എൻ.എസ്.ഇയിൽ എട്ട് ശതമാനം നഷ്ടത്തോടെ 872 രൂപയിലാണ് കമ്പനി ഓഹരി ലിസ്റ്റ് ചെയ്തത്. എൽ.ഐ.സിയുടെ 3.5 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാർ വിറ്റത്.