കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ, ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു മ്യൂസിക് ലോഗോ (മോഗോ) അവതരിപ്പിച്ചു. തങ്ങളുടെ 45 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്കു പരിചിതമായ ‘ ദി ബാങ്കര്‍ ടു എവരി ഇന്ത്യന്‍ (ഓരോ ഇന്ത്യക്കാരന്റേയും ബാങ്കര്‍)’എന്ന മുദ്രാവാക്യം ഇനി പുതിയ കാഴ്ചമിഴിവില്‍. എസ്ബിഐയുടെ സോണിക് ബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ്   ‘മോഗോ’ മ്യൂസിക്കല്‍ ലോഗോയും  ‘മോഗോസ്‌കേപ് ‘എന്ന പേരില്‍ സോണിക് പാലറ്റും അവതരിപ്പിച്ചിട്ടുള്ളത്. ‘ഓരോ ഇന്ത്യക്കാരന്റെയുംRead More →

ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണുമായി എസ്ബിഐ

കൊച്ചി:ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ ‘ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍’ എന്ന പേരില്‍ പുതിയ വായ്പ  പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍1 100 കോടി രൂപ വരെയാണ് വായ്പ നല്‍കുക.വായ്പ 10 വര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിഎസ്എസ്ഡി സിജിടിഎംസ്ഇ (ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസ്സ്) പദ്ധതിയില്‍ കവറേജ് ലഭിക്കും.ആശുപത്രികള്‍, നഴ്‌സിംഗ് ഹോം, പരിശോധനRead More →

നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്കും

കോട്ടയം :ഓൺലൈൻ പഠനസഹായത്തിനായി കേരളമോട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽ പരം വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ കൈമാറി.   പുതുപ്പള്ളി എം.എൽ എയും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിലെ വിദ്യാർത്ഥികൾക്കായുള്ള ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ കോഫൗണ്ടർ സുഷമാ നന്ദകുമാറിൽ നിന്നു ഏറ്റുവാങ്ങി.മണപ്പുറം ഫൗണ്ടേഷന്റെ കേരളമോട്ടാകെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദനങ്ങൾRead More →

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വര്‍ധനവോയെ 52,622 കോടി രൂപയിലും എത്തിയിട്ടുണ്ട്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനുംRead More →

ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  മേയർ എം.കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ  ഭാഗമായി  ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ്Read More →