സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്ബത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.
വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആ നിബന്ധനകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിബന്ധനകളെ കുറിച്ച് ചര്‍ച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




