സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്
May 17, 2020 0 Byകൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയറാക്കിയിട്ടുണ്ട്. രോഗ വ്യാപനം ഒഴിഞ്ഞാല്‍ എത്രയും വേഗം ടൂറിസം മേഖല തുറക്കണമെന്നാണ് ആഗ്രഹം. മൂന്നാംഘട്ടത്തില്‍ രോഗവ്യാപനം തടയാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കാലാവധിക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാവുമോയെന്ന് പരിശോധിക്കും. ബാര്‍ബര്‍ഷോപ്പുകള്‍ക്കും ഷോപ്പിംഗ് മാളുകള്ക്കുമാണു ഇനി ഇളവുകള്‍ വേണ്ടത്. ഇളവുകളേക്കാള്‍ ഉപരി രോഗവ്യാപനം തടയുന്നതിനാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണം കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.