വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,700 കോടി രൂപ നീക്കിവച്ചതായി മാരുതി സുസുക്കി

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,700 കോടി രൂപ നീക്കിവച്ചതായി മാരുതി സുസുക്കി

May 16, 2020 0 By

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നടപ്പു സാമ്ബത്തിക വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,700 കോടി രൂപ നീക്കിവയ്ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍). 2019 – 20ല്‍ മൂലധന ചെലവുകള്‍ക്കായി 3,250 കോടി രൂപ ചെലവഴിച്ച സ്ഥാനത്താണിത്. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുള്ള സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാണു കമ്ബനിയുടെ ഈ തീരുമാനമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ഇക്കൊല്ലം മൂലധന ചെലവുകള്‍ ഒഴിവാക്കുന്നത് ആലോചിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പരിപാലന പ്രവര്‍ത്തനങ്ങളും ഗവേഷണ, വികസന(ആര്‍ ആന്‍ഡ് ഡി) വിഭാഗത്തിലുമാണ് മാരുതി സുസുക്കി ഇക്കൊല്ലം നിക്ഷേപം നടത്തുക.ആരംഭകാലം മുതല്‍ പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി അവകാശപ്പെട്ടു.