നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി. ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടിRead More →

കേരള ഓഹരികളുടെ ക്ലോസിംഗ് വില

കൊച്ചി : ആസ്പിന്‍ വാള്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍,Read More →

വിപണികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എംഎസ്എംഇകളുടെ വായ്പാ ആവശ്യം വര്‍ധിച്ചു

 കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി 9.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതായി സിഡ്ബി-ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ എംഎസ്എംഇ പള്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  2020 സാമ്പത്തിക വര്‍ഷത്തെ 6.8 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് വന്‍ വര്‍ധനവാണിതു കാണിക്കുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ വായ്പാ ആവശ്യത്തിന് വന്‍ തോതിലുള്ള വര്‍ധനവുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ആദ്യ തരംഗക്കാലത്ത് വാണിജ്യRead More →

കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്കിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 190 ശതമാനം വര്‍ധിച്ച് 1,177 കോടി രൂപയായി. 2020 ജൂണില്‍ ഇത് 406 കോടി രൂപായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34.18 ശതമാനം വര്‍ധിച്ച് 5,751 കോടി രൂപയായി. അതോടൊപ്പം ഏപ്രില്‍-ജൂണ്‍ പാദത്തിലെ മൊത്ത വരുമാനംRead More →

ലക്ഷ്മി വിലാസ് ബാങ്കുമായുളള ഏകീകരണത്തിനുശേഷവും ഡിബിഎസ് ബാങ്കിന്റെ വരുമാനത്തില്‍ വളര്‍ച്ച

കൊച്ചി: ഡിബിഎസ് ബാങ്ക് 2021 മാര്‍ച്ചിലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 2673 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1444 കോടി രൂപയേക്കാള്‍ 85 ശതമാനം കൂടുതലാണ്    .ബാങ്കിന്റെ  അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 111 കോടി രൂപയില്‍നിന്ന് 312 കോടി രൂപയിലെത്തി. ബാങ്കിന്റെ നികുതിക്കുമുമ്പുള്ള അറ്റാദായം 170 കോടി രൂപിയില്‍നിന്ന് 679 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇതില്‍ എല്‍വിബിയുടെ 341 കോടി രൂപയുടെ നികുതിക്കുമുമ്പുള്ള നഷ്ടവും ഉള്‍പ്പെടുന്നു. ഡിപ്പോസിറ്റ്Read More →