നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്
April 25, 2023 0 By BizNewsന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി.
ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു.
മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടി രൂപയില്‍ നിന്നും 618 കോടി രൂപയായി ഉയര്‍ന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തി 2.02 ശതമാനത്തില്‍ നിന്നും 2.17 ശതമാനമായി. അറ്റ പലിശ വരുമാനം 15. ശതമാനം ഉയര്‍ന്ന് 21050 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശമാര്‍ജിന്‍ 2.8 ശതമാനം. രണ്ട് ഘടകങ്ങളും പ്രതീക്ഷിച്ച തോതിലാണ്. കോടക് സെക്യൂരിറ്റീസ് ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 16 രൂപയാണ് ലക്ഷ്യവില.