നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്
2023-04-25
ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി. ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടിRead More →

