ഫോർബ്സിന്റെ ബാങ്കുകളുടെ പട്ടികയിൽ കേരള ഗ്രാമീൺ ബാങ്ക് ഒമ്പതാമത്

മലപ്പുറം: ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ ഒൻപതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു. ഈ പട്ടികയിലുള്‍പ്പെട്ട ഏക റീജിയണല്‍ റൂറല്‍ ബാങ്കാണ്(ആർ.ആർ.ബി) കേരള ഗ്രാമീണ്‍ ബാങ്ക്. 34 രാജ്യങ്ങളില്‍ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സർവ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്ബത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകള്‍ക്കൊപ്പംRead More →

സ്വർണ പണയത്തിന് ഇനി കൂടുതൽ പണം, സ്വർണ നാണയം പണയം വെക്കുന്നതിലെ ആശങ്കയും ഒഴിഞ്ഞു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: സ്വർണ പണയം സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. വായ്പ കാലാവധിയിലും വായ്പ ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കും. 2026 ഏപ്രില്‍ മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. പുതിയ നിർദേശങ്ങൾ അനുസരിച്ച് 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. നേരത്തെയിത്Read More →

കറൻസി നോട്ട് അച്ചടിക്കാൻ റിസർവ് ബാങ്ക് ചെലവിട്ട പണത്തിൽ വൻ വർധന

ന്യൂഡൽ‍ഹി: കറൻസി അച്ചടിക്കാനുള്ള ചെലവിൽ ഒരു വർഷത്തിനിടെ 25% വർധനയുണ്ടായി എന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2023–24ൽ 5,101 കോടി രൂപയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 6,373 കോടിയായി. വിനിമയത്തിലുള്ള കറൻസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6 ശതമാനവും മൂല്യത്തിൽ 5.6 ശതമാനവും വർധനയുണ്ടായി. 15,507 കോടി കറൻസി നോട്ടുകളും 13,712 കോടി നാണയങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയുടെ മൂല്യം യഥാക്രമം 36.88 ലക്ഷം കോടി രൂപയും 36,589Read More →

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസർവ് ബാങ്ക് ; പുതിയ നിബന്ധനകളറിയാം

മുംബൈ: നിങ്ങൾ ശമ്പളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കിൽ കെവൈസി സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽRead More →

‘ഒരു സംസ്ഥാനം ഒരു ഗ്രാമീണ ബാങ്ക്​’; വൻ അഴിച്ചുപണിയുമായി വിജ്ഞാപനമിറങ്ങി

തൃ​ശൂ​ർ: ‘ഒ​രു സം​സ്ഥാ​നം ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’ എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​പ്ര​കാ​രം ഗ്രാ​മീ​ണ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി വ​രു​ത്തി ഗ​സ​റ്റ്​ വി​ജ്ഞാ​പ​ന​മി​റ​ങ്ങി.ഒ​ന്നി​ല​ധി​കം ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​വ സം​യോ​ജി​പ്പി​ച്ച്​ ഇ​നി ഒ​റ്റ ഗ്രാ​മീ​ണ ബാ​ങ്കാ​കും ഉ​ണ്ടാ​വു​ക. മേ​യ്​ ഒ​ന്നി​ന്​ പു​തി​യ ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ നി​ല​വി​ൽ​വ​രും. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​ത്. ആ​ന്ധ്ര​യി​ൽ നാ​ലു​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ സം​യോ​ജി​പ്പി​ച്ചാ​ണ്​ ഒ​ന്നാ​ക്കി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ്, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നു​ വീ​ത​വും ബി​ഹാ​ർ,Read More →