സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദം: അറ്റാദായം 33 ശതമാനമുയര്‍ന്ന് 1169 കോടി രൂപ

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 33 ശതമാനമുയര്‍ന്ന് 1169 കോടി രൂപ. വരുമാനത്തിലെ വര്‍ധനവും കിട്ടാകടങ്ങളിലെ ഇടിവുമാണ് തുണയായത്. മൊത്തം വരുമാനം 10374 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 9500 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. പലിശ വരുമാനം 8335 കോടി രൂപയില്‍ നിന്നും 8589 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 2304 കോടി രൂപ. 1933 കോടിRead More →

ആര്‍ബിഎല്‍ ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 46 ശതമാനമുയര്‍ന്ന് 200 കോടി രൂപ

മുംബൈ: ജൂണ്‍ പാദത്തില്‍ സമ്മിശ്ര സംഖ്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും, വരും പാദങ്ങളില്‍ മാര്‍ജിനുകളും ലാഭക്ഷമതയും വീണ്ടെടുക്കുമെന്ന് ആര്‍ബിഎല്‍ ബാങ്ക്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്ക് 200 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിലെ 69 കോടി രൂപയില്‍ നിന്നുള്ള മികച്ച മെച്ചപ്പെടലാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 371.5 കോടി രൂപയേക്കാള്‍ വളരെ കുറവ്. ‘മാര്‍ജിനുകള്‍ താഴേക്ക് പോയെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് പുരോഗതിRead More →

ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്

മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ‘പേയ്‌മെന്റ് ബാങ്കുകളുടെ ലൈസൻസിംഗ്’ സംബന്ധിച്ച ആർബിഐയുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് 29.6 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ ദിവസം, 2024 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആർ‌ബി‌ഐ, സൂപ്പർവൈസറി ഇവാലുവേഷനുള്ള സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷൻ (ISE 2024) നടത്തിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ, പിഴ ചുമത്താതിരിക്കാൻ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചRead More →

വിവിധ ബാങ്കുകൾ സേവന നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ളRead More →

ഇന്ത്യയിലെ ബാങ്ക് തട്ടിപ്പുകൾ മൂന്നിരട്ടിയായി വർദ്ധിച്ചു

ഇന്ത്യയില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാള്‍ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു എന്നതാണ്. എങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്? ബാങ്കുകളില്‍ നിന്ന് പണം തട്ടുന്നതില്‍ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോള്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ തട്ടിപ്പിനിരയാകാനുള്ളRead More →