മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 1,724.95 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമാനമാണ് വാര്‍ഷിക വര്‍ധന. 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 468.35 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 398.20 കോടി രൂപയായിരുന്നു ഇത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 15.83 ശതമാനം വാര്‍ഷിക വളര്‍ച്ചRead More →

ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനംRead More →

വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്

കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വീഡിയോ കെവൈസിയുടെ സാധ്യത വര്‍ധിപ്പിക്കുക എന്നത്. ഉപഭോക്തൃ സൗഹൃദ നടപടിയുടെ ഭാഗമായി, വീഡിയോ കെവൈസി വഴി കാലോചിതമായി കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇത് ഉപഭോക്താക്കള്‍ക്കുള്ള അധിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വി-സിഐപി വഴി ആനുകാലികRead More →

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ നിയോബാങ്ക് സേവനം അവതരിപ്പിച്ചു

കൊച്ചി:  ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ ഇന്‍സ്റ്റന്‍റ് സേവിങ്സ് അക്കൗണ്ട് ഉള്‍പ്പടെയുള്ള നിയോബാങ്ക് സേവനം സേവനം അവതരിപ്പിച്ചു. മൂന്ന് മിനിറ്റകം ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടുന്ന സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് മാസവരുമാനക്കാരായ യുവാക്കള്ക്കായി ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ഫൈ ഒരുക്കിയിട്ടുള്ളത്. ശമ്പളക്കാരായ യുവാക്കള്‍ക്ക് പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായം നല്‍കുന്ന ഫിന്‍ടെക്ക് സംരഭമാണ് ബംഗളുരു ആസ്ഥാനമായ ഫൈ. യുവ പ്രൊഫഷനലുകളെയാണ് ഫൈ ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. മുന്‍Read More →

സെന്‍ഡ് മണി അബ്രോഡ് അവതരിപ്പിച്ച്  ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക്, വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് മൊബൈല്‍ ആപ്പില്‍  അവതരിപ്പിച്ചു. ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക്  100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും  വിദേശത്തേക്ക് പണം അയയ്ക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഒറ്റ ഇടപാടില്‍ വിദേശത്തേയ്ക്കു 25000 ഡോളര്‍വരെ അയക്കാം. ഇതിനായി ഇനി ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കാം. ഇതിനായി പ്രത്യേകRead More →