കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു

കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു

Spread the News

കൊച്ചി: കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ നാമം. ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേര് മാറ്റിയ അതേ മാതൃക ചുവടുപിടിച്ചാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *