ശേഷി കൂട്ടാനൊരുങ്ങി വല്ലാർപാടം ടെർമിനൽ

കൊച്ചി: പ്രതിവർഷം ശരാശരി 7 – 7.5 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, കൂടുതൽ ക്രെയിനുകൾ സ്ഥാപിച്ചു കണ്ടെയ്നർ കൈകാര്യ ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി. നിർമാണം പുരോഗമിക്കുന്ന പുതിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ അടുത്ത വർഷം സജ്ജമാകുന്നതും വല്ലാർപാടം ടെർമിനൽ കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും എന്നാണു ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡിന്റെ പ്രതീക്ഷ. 10 ലക്ഷംRead More →

ഐഒസിക്കും ഭാരത് പെട്രോളിയത്തിനും വന്‍തുക പിഴ

ദില്ലി: രാജ്യത്തെ പ്രധാന പെട്രോളിയം കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനും വൻതുക പിഴ ചുമത്തി. പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡാണ് പിഴ ചുമത്തിയത്. ഐഒസിക്ക് ഒരു കോടി രൂപയും ബിപിസിഎല്ലിന് 2 കോടി രൂപയും പിഴ ചുമത്തിയതായി കമ്പനികൾ അറിയിച്ചു. രാജ്യ തലസ്ഥാന മേഖലയിലെ (എൻസിആർ) റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേപ്പർ റിക്കവറി സിസ്റ്റം (വിആർഎസ്) സ്ഥാപിക്കാത്തതിന് ഒരു കോടിRead More →

ആഭ്യന്തര സർവ്വിസുകളിൽ പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ആഭ്യന്തര വ്യോമഗതാഗത മേഖലയിലേയ്ക്ക് ചിറകുവിരിക്കാൻ പുത്തൻ വിമാനങ്ങളും പുതുവർണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലിൽ കേരളത്തിൽ നിന്നു പ്രയാണമാരംഭിച്ച എയർഇന്ത്യ എക്സ്പ്രസിന്റെ യാത്രയിൽ ഇനി നിർണായകമാകുക ഇന്ത്യൻ നഗരങ്ങളിലേക്കുള്ള യാത്രകൾ. ഇതുവരെ ഗൾഫ്, സിംഗപ്പൂർ റൂട്ടുകളിൽ ബജറ്റ് എയർലൈനായി പ്രവർത്തിച്ച എയർ ഇന്ത്യ എക്സ്പ്രസിന് ടാറ്റ ഓർഡർ ചെയ്ത പുതിയ വിമാനത്താവളങ്ങളെത്തുന്നതോടെ കൂടുതൽ ആഭ്യന്തര സർവീസുകളാകും. എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുത്തതോടെയാണ് ആഭ്യന്തര മേഖലയിൽ സജീവRead More →

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡി​ന്റെ വില 5.7 ശതമാനം ഉയർന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയർന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. വടക്കൻ ഗസ്സയിൽ നിന്നും 11 ലക്ഷം ആളുകളോട് മാറിതാമസിക്കാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.Read More →

ഇൻഡിഗോ സഹസ്ഥാപകൻ സ്‌പൈസ്‌ജെറ്റ് ഓഹരികൾ സ്വന്തമാക്കിയേക്കും

മുംബൈ: ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ, സാമ്പത്തികമായി പ്രതിസന്ധിയിലായ ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിൽ കാര്യമായ ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചകളിലാണെന്ന് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് ഇടി നൗ റിപ്പോർട്ട് ചെയ്തു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഈ വാർത്ത സ്‌പൈസ്‌ജെറ്റിന്റെ ഓഹരി വിലയിൽ 20% വരെ വർധന വരുത്തി. സ്‌പൈസ്‌ജെറ്റ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും വ്യോമയാന മേഖലയിലെ തീവ്രമായ മത്സരത്തിനിടയിൽ അതിന്റെ നാലിലൊന്ന് വിമാനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. സ്പൈസ് ജെറ്റിന്റെ വിപണി വിഹിതംRead More →