പഴയ പെന്‍ഷന്‍ സ്‌ക്കീമിനെതിരെ ആര്‍ബിഐ റിപ്പോര്‍ട്ട്

May 6, 2023 0 By BizNews

ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ സ്‌ക്കീം സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്നറിയിപ്പ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഇക്കാര്യം പരാമര്‍ശിച്ചത്. നീക്കം ഫെഡറല്‍ ധനവിനിയോഗത്തിന് അപകടമാണെന്നും വന്‍ ബാധ്യതകളിലേയ്ക്ക് സംസ്ഥാനങ്ങളെ നയിച്ചേക്കാമെന്നും ‘സ്റ്റേറ്റ് ഫിനാന്‍സ്: എ സ്റ്റഡി ഓഫ് ബഡ്ജറ്റ്‌സ് ഓഫ് 2022-23’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍, ആര്‍ബിഐ പറഞ്ഞു.

ഒപിഎസ് പ്രകാരം ജീവനക്കാര്‍ക്ക് അവസാനം എടുത്ത ശമ്പളത്തിന്റെ 50% പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. മാത്രമല്ല,ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷനായി നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം സംഭാവന ചെയ്യുന്നു.

2003 ല്‍ എന്‍ഡിഎ സര്‍ക്കാറാണ് ഒപിഎസ് നടപ്പാക്കിയത്. ഭൂരിപക്ഷം ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷയില്ലാത്ത ഒരു രാജ്യത്ത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകാവകാശം നല്‍കുന്നത് ധാര്‍മ്മികമായി തെറ്റും സാമ്പത്തികമായി ഹാനികരവുമാണ്.