ആഗോള ഭക്ഷ്യവില ഒരു വര്‍ഷത്തിനിടെ ആദ്യമായി വര്‍ധിച്ചു
May 5, 2023 0 By BizNewsന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ഭക്ഷ്യ ഏജന്‍സിയുടെ ലോക വില സൂചിക ഒരു വര്‍ഷത്തിനിടെ ആദ്യമായി ഏപ്രിലില്‍ ഉയര്‍ന്നു. ചില ഭക്ഷ്യോത്പന്നങ്ങളുടെ വില 2022 മാര്‍ച്ചിലെ റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കില്‍ നിന്നും 20 ശതമാനം അധികമാണ്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് 2022 മാര്‍ച്ചില്‍ ഭക്ഷ്യവില റെക്കോര്‍ഡ് ഉയരം കൈവരിച്ചത്.
ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ട്രാക്കുചെയ്യുന്ന, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) വില സൂചിക കഴിഞ്ഞ മാസം ശരാശരി 127.2 പോയിന്റ് നേടി. മാര്‍ച്ചിലെ റീഡിംഗ് 126.9 ആയിരുന്നു.
ധാന്യങ്ങള്‍, പാല്‍, സസ്യ എണ്ണ വില സൂചികകളിലെ ഇടിവ് പഞ്ചസാര, മാംസം, അരി എന്നിവയിലെ വര്‍ദ്ധനവ് നനികത്തുന്നു.
‘സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തില്‍ നിന്ന് കരകയറുമ്പോള്‍, ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ഭക്ഷ്യവിലയില്‍ സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്യും,’ എഫ്എഒ ചീഫ് ഇക്കണോമിസ്റ്റ് മാക്‌സിമോ ടൊറെറോ പറഞ്ഞു. പഞ്ചസാര വില സൂചിക 17.6 ശതമാനം ഉയര്‍ന്ന്, 2011 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
തായ് ലന്‍ഡിലെയും യൂറോപ്യന്‍ യൂണിയനിലെയും ഉത്പാദനം കുറഞ്ഞതിനോടൊപ്പം ഇന്ത്യയും ചൈനയും ഉത്പാദനം അനുമാനം കുറച്ചതാണ് വിലയെ ബാധിച്ചത്. ഇറച്ചി സൂചിക 1.3 ശതമാനം ഉയര്‍ന്നപ്പോള്‍ പാല്‍ വില 1.7 ശതമാനവും സസ്യ എണ്ണ വില 1.3 ശതമാനവും ധാന്യ വില സൂചിക 1.7 ശതമാനവും ഇടിഞ്ഞു. ലോകധാന്യ ഉത്പാദന പ്രവചനം എഫ്എഒ 2.77 ബില്യണ്‍ ടണ്ണില്‍ നിന്ന് 2.785 ബില്യണ്‍ ടണ്ണാക്കി ഉയര്‍ത്തിയിട്ടുണ്ട്.
2022/23 കാലയളവില്‍ ലോക ധാന്യ ഉപയോഗം 2.780 ബില്യണ്‍ ടണ്ണായി. 2021/22 നെ അപേക്ഷിച്ച് 0.7 ശതമാനം കുറവ്. 2022/2023 സീസണുകളുടെ അവസാനത്തോടെ ലോക ധാന്യ ശേഖരം അവയുടെ ഓപ്പണിംഗ് ലെവലില്‍ നിന്ന് 0.2 ശതമാനം കുറഞ്ഞ് 855 ദശലക്ഷം ടണ്ണാകും.