പണ കൈമാറ്റം: ഗുണഭോക്താവിനെ കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കുന്നു

May 5, 2023 0 By BizNews

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നതും ആഭ്യന്തരവുമായ വയര്‍ കൈമാറ്റങ്ങളില്‍ ഉറവിടത്തെയും ഗുണഭോക്താവിനെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയിരിക്കണം. റിസര്‍വ് ബാങ്ക് വ്യാഴാഴ്ച ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാസ്റ്റര്‍ ഡയറക്ഷനിലും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) പ്രസക്തമായ ശുപാര്‍ശകളിലും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

‘എല്ലാ അതിര്‍ത്തി കടന്നുള്ള, ആഭ്യന്തര വയര്‍ കൈമാറ്റങ്ങള്‍ കൃത്യവും പൂര്‍ണ്ണവും അര്‍ത്ഥവത്തായതുമായ ഉറവിടവും ഗുണഭോക്തൃ വിവരങ്ങളും നല്‍കിയിരിക്കണം…’ അപ് ഡേറ്റുചെയ്ത നിര്‍ദ്ദേശങ്ങള്‍ പറയുന്നു. ഓര്‍ഡറിംഗ് റെഗുലേറ്റഡ് എന്റിറ്റി (ആര്‍ഇ)യില്‍ അക്കൗണ്ടുള്ള ഒറിജിനേറ്ററുടെ ആഭ്യന്തര വയര്‍ ട്രാന്‍സ്ഫറുകള്‍, അതിര്‍ത്തിയ്ക്കപ്പുറത്തേയ്ക്കുള്ളതിന് സമാനമായി കൃത്യമായ ഉറവിട, ഗുണഭോക്തൃ വിവരങ്ങള്‍ നല്‍കണം.

ഓര്‍ഡറിംഗ് ആര്‍ഇയില്‍ അക്കൗണ്ട് ഹോള്‍ഡറല്ലാത്തവരുടെ
50,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ആഭ്യന്തര വയര്‍ കൈമാറ്റങ്ങളും സമാന വിവരങ്ങള്‍ സൂക്ഷിക്കണം. നിയമപാലകര്‍ക്കും / പ്രോസിക്യൂട്ടര്‍ അധികാരികള്‍ക്കും എഫ്‌ഐയു-ഐഎന്‍ഡിക്കും വയര്‍ കൈമാറ്റത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആര്‍ഇകള്‍ ലഭ്യമാക്കണം.’ഓര്‍ഡറിംഗ് ആര്‍ഇ’ എന്നത് വയര്‍ ട്രാന്‍സ്ഫര്‍ ആരംഭിക്കുകയും ഉറവിടത്തിന് വേണ്ടി ഫണ്ട് കൈമാറുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ്.