ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍ 2020 ഡിസംബറിന് ശേഷമുള്ള താഴ്ന്ന നിരക്കില്‍

May 5, 2023 0 By BizNews

മുംബൈ: ഡീമാറ്റ് (ഡീമെറ്റീരിയലൈസ്ഡ്) അക്കൗണ്ട് തുറക്കല്‍ 2020 ഡിസംബറിന് ശേഷം താഴ്ന്ന നിലയിലാണ്. ഏപ്രിലില്‍ 1.60 ദശലക്ഷം അക്കൗണ്ടുകള്‍ മാത്രമാണ് തുറന്നത്. 2022, 2023 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിമാസം ചേര്‍ത്ത ശരാശരി 2.9 ദശലക്ഷം, 2.09 ദശലക്ഷം അക്കൗണ്ടുകളില്‍ നിന്ന് ഗണ്യമായ വ്യതിയാനം.

വിപണി അസ്ഥിരത, ആകര്‍ഷകമായ ഐപിഒകളുടെ അഭാവം, ചെറുകിട വിഭാഗങ്ങളിലെ വരുമാനക്കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഡീമാറ്റ് തുറക്കലിനെ ബാധിച്ചത്. ഡീമാറ്റ് എണ്ണം 116.04 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത് ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 1.6 ശതമാനവും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 26 ശതമാനവും അധികമാണ്.

സെന്‍സെക്‌സും നിഫ്റ്റിയും 2021 സെപ്റ്റംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ 0.23 ശതമാനവും 1.5 ശതമാനവും ഇടിഞ്ഞു. ‘സമീപകാലത്തെ ഉയര്‍ന്ന ചാഞ്ചാട്ടം പുതു തലമുറ വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കി. ഇത് പലരെയും വിപണിയില്‍ നിന്ന് പുറത്തുപോകാന്‍ പ്രേരിപ്പിച്ചു. എന്നിരുന്നാലും, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (എസ്‌ഐപി) സ്ഥിരമായ വളര്‍ച്ച – പ്രതിമാസം 14,000 കോടി രൂപ കവിഞ്ഞു – വിപണിയെ സംബന്ധിച്ചിടത്തോളം ഒരു നല്ല സംഭവവികാസമാണ്’ വിദഗ്ധര്‍ പറയുന്നു.