രണ്ട് മാസത്തെ വലിയ നഷ്ടം നേരിട്ട് വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടപ്പെടുത്തിയത് 1 ശതമാനത്തിലധികം
May 5, 2023 0 By BizNewsമുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രണ്ട്മാസത്തെ വലിയ നഷ്ടം വരുത്തി. സെന്‍സെക്‌സ് 694.96 പോയിന്റ് അഥവാ 1.13 ശതമാനം താഴ്ന്ന് 61054.29 ലെവലിലും നിഫ്റ്റി 186.80 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 18069 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1499 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2015 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
127 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍,മാരുതി,അള്‍ട്രാസിമന്റ്,നെസ്ലെ,അപ്പോളോ ഹോസ്പിറ്റല്‍,ഐടിസി,ഹീറോ മോട്ടോകോര്‍പ്,എല്‍ടി എന്നിവയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്,എച്ച്ഡിഎഫ്‌സി,ഇന്‍ഡ്‌സ്ഇന്‍ഡ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,യൂപിഎല്‍,കോടക് ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,സിപ്ല,എച്ച്‌സിഎല്‍,ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ,ഇന്‍ഫോസിസ്,എന്‍ടിപിസി എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലകളില്‍ വാഹനം,എഫ്എംസിജി,ഉപഭോക്തൃ ഉപകരണങ്ങള്‍ എന്നിവയാണ് പച്ച തെളിച്ചത്. മറ്റുള്ളവയെല്ലാം നഷ്ടത്തിലായി. ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങള്‍ 2.3 ശതമാനം വീതമാണ് ദുര്‍ബലമായത്.
ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും 0.39 ശതമാനവുമാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ഇരട്ടകള്‍ നേരിട്ട കനത്ത വില്‍പന വിപണിയെ ബാധിച്ചു, വിനോദ് നായര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗവേഷണ വിഭാഗം മേധാവി പറയുന്നു. ലയനത്തിന് ശേഷമുള്ള ഫണ്ട് ഒഴുക്കിനെ ഭയന്നാണ് നിക്ഷേപകര്‍ എച്ച്ഡിഎഫ്‌സി ഓഹരികള്‍ വിറ്റത്.
ഇസിബി നിരക്ക് ഉയര്‍ത്തിയതിനാല്‍ ആഗോള സാഹചര്യങ്ങളും മോശമായി.വാള്‍സ്ട്രീറ്റ സൂചികകള്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടിരുന്നു.ബാങ്ക് പ്രതിസന്ധി രൂക്ഷമായതാണ് കാരണം.