ഇരട്ടിത്തീരുവ ഉണ്ടായിട്ടും യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന

ന്യൂഡൽഹി: ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു. ഏകദേശം 15 ശതമാനത്തിന്റെ വർധന. സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്മാർട്ഫോണുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാകാം ഒക്ടോബറിലെ മെച്ചപ്പെട്ട കണക്കിൽ പ്രതിഫലിച്ചതെന്നാണ് സൂചന. അധികRead More →

വ്യവസായങ്ങള്‍ക്കുള്ള വായ്പകൾക്ക് സര്‍ക്കാറിന്റെ ഗ്യാരന്റി തേടി എസ്ബിഐ

മുംബൈ: നഷ്ടസാധ്യത കൂടുതലുള്ളതും എന്നാല്‍ ഭാവിയില്‍ മികച്ച സാധ്യതകളുള്ളതുമായ വ്യവസായങ്ങള്‍ക്ക് സര്‍ക്കാറിന്റെ വായ്പാ ഗ്യാരന്റി തേടി് എസ്.ബി.ഐ. പുതിയ സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിക്കുന്ന ഈ മേഖലകളില്‍ വായ്പ നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടങ്ങളില്‍നിന്ന് ബാങ്കുകള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ഗ്യാരന്റി പദ്ധതി ആവശ്യപ്പെടുന്നത്. നിലവില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത്തരം ഗ്യാരന്റി പദ്ധതികള്‍ നിലവിലുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതാണ് ഈ പദ്ധതി. ഇതുസംബന്ധിച്ച് ബാങ്ക് സര്‍ക്കാരുമായിRead More →

ജയപ്രകാശ് അസോസിയേറ്റ്സിന്റെ ഉടമസ്ഥാവകാശം അദാനിയുടെ കൈകളിലേക്ക്

മുംബൈ: കടക്കെണിയെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ജയപ്രകാശ് അസോസിയേറ്റ്സിന്റെ ഉടമസ്ഥാവകാശം ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി എന്റർപ്രൈസസിന്റെ കൈകളിലേക്ക്. സിമന്റ് കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാൻ അദാനിക്ക് പുറമേ ശക്തമായ മത്സരവുമായി വേദാന്ത ഗ്രൂപ്പ്, ഡാൽമിയ സിമന്റ്സ്, ജിൻഡാൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നിവയും രംഗത്തുണ്ടായിരുന്നു. 17,000 കോടി രൂപയുടെ ഓഫറായിരുന്നു വേദാന്ത മുന്നോട്ടുവച്ചത്. ഇതിനേക്കാൾ ഏതാണ്ട് 500 കോടി രൂപ കുറവാണ് അദാനിയുടെ ഓഫർ എന്നാണ്Read More →

ബിഎസ്എന്‍എല്ലിന്റെ നഷ്ടം പെരുകുന്നു

ബെംഗളൂരു: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ (BSNL) വീണ്ടും കനത്ത നഷ്ടത്തിലേക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) കമ്പനിയുടെ അറ്റനഷ്ടം 1,357 കോടി രൂപയായി ഉയര്‍ന്ന. 4 ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായി നടത്തിയ വന്‍ മൂലധന നിക്ഷേപമാണ് നഷ്ടം കൂടാന്‍ പ്രധാന കാരണം. മുന്‍പാദത്തില്‍ 1,048 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 1,241.7 കോടി രൂപയുമായിരുന്നു നഷ്ടം. 2025 സാമ്പത്തിക വര്‍ഷത്തില്‍ 25,000 കോടിRead More →

ജെമിനി 3 അവതരിപ്പിച്ച് ഗൂഗിൾ

ഗൂഗിളിന്‍റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത പ്രശ്‌നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ മികവ് പുലർത്തുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. സെർച്ച് ഉൾപ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്‍റെ ഉറപ്പ്. എല്ലാ ഉപയോക്താക്കൾക്കും ജെമിനി ആപ്പിലും ഇത്Read More →