നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം അടുത്ത മാസം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പരിശോധനയ്ക്കെത്തിയത്. കെട്ടിടം നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്നറിയാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സ്റ്റേഷൻ കെട്ടിടം, ഫുട്ട് ഓവർബ്രിഡ്ജ്, എസി വെയ്‌റ്റിങ് ഹാൾ, ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റ്Read More →





