ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്സര്‍
November 5, 2024 0 By BizNewsഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് എംജി നേടിയത്.
പോയമാസം എംജി മൊത്തം 7045 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. 2023-ല്‍ വിറ്റ 5108 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 37.92 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. എംജിയുടെ വില്‍പ്പനയുടെ 70 ശതമാനവും സംഭാവന ചെയ്തത് ഇലക്ട്രിക് വാഹനങ്ങളാണ്.
ഇതിനുള്ള പ്രധാന കാരണം എംജി വിന്‍ഡ്സര്‍ ഇവി ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനത്തിന്റെ (സിയുവി) വരവാണ്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 15000 ഉപഭോക്താക്കളെ സ്വന്തമാക്കിയ വിന്‍ഡ്സര്‍ പോയ മാസം എംജിയുടെ ബെസ്റ്റ് സെല്ലര്‍ കാറാണ്.
വില്‍പ്പനക്കെത്തിയ ആദ്യമാസം 3116 വിന്‍ഡ്സര്‍ ഇവിയാണ് വിറ്റുപോയത്. ബ്രാന്‍ഡിന്റെ മാത്രമല്ല 2024 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ ഇലക്ട്രിക് വാഹനവും വിന്‍ഡ്സര്‍ ആണെന്ന് എംജി അവകാശപ്പെട്ടു. ദസറ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇവിയുടെ ഡെലിവറി ആരംഭിച്ചത്.
ഇന്ത്യയില്‍ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) പ്രോഗ്രാമിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ ഇലക്ട്രിക് കാറാണ് വിന്‍ഡ്സര്‍. ബാസിന് കീഴില്‍ എത്ര പേരും അല്ലാതെ നേരിട്ട് എത്രപേരും വിന്‍ഡ്സര്‍ വാങ്ങിയെന്ന കാര്യം എംജി വെളിപ്പെടുത്തിയിട്ടില്ല.
ബാസ് പ്രോഗ്രാമിന് കീഴില്‍ 9.99 ലക്ഷം രൂപയ്ക്ക് ഇവി സ്വന്തമാക്കാനാണ് അവസരം. പകരം ഓടുന്ന ഓരോ കിലോമാറ്ററിനും 3.50 രൂപ കമ്പനിക്ക് വാടകയായി നല്‍കിയാല്‍ മതിയാവും. അതേസമയം ബാറ്ററി വാടകയ്ക്കല്ലാതെ വാങ്ങുന്നവര്‍ക്ക് 13.50 ലക്ഷം രൂപ മുതല്‍ കാര്‍ വാങ്ങാന്‍ സാധിക്കും.
എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ സിയുവി തെരഞ്ഞെടുക്കാം. ടര്‍ക്കോയ്സ് ഗ്രീന്‍, സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ് എന്നിവയാണ് നിറങ്ങള്‍.
15.6 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍, കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്ന മീഡിയ കണ്‍ട്രോളുകള്‍, ലെവല്‍-2 ADAS, 360ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിററുകള്‍ എന്നീ സൗകര്യങ്ങള്‍ കാറില്‍ ലഭ്യമാണ്.
വിമാനത്തിലേതിന് സമാനമായ യാത്രാ സുഖം സമ്മാനിക്കാനായി പിന്നിലേക്ക് ചാരിയിരിക്കാവുന്ന പിന്‍സീറ്റുകള്‍ ഇതില്‍ വരുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവ കാറിന്റെ സേഫ്റ്റി സ്യൂട്ടില്‍ വരുന്നു.
38 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിക്ക് ഫുള്‍ ചാര്‍ജില്‍ ഏകദേശം 330 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. 136 PS പവറും 200 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.
3 kWചാര്‍ജര്‍ വഴി 15 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 7.4 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാവും.