ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കം
കൊച്ചി: തണ്ണീർത്തട സംരക്ഷണവും ട്രോപ്പിക്കൽ ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനവും മുൻനിർത്തി സംഘടിപ്പിക്കുന്ന അന്തർദേശീയ സമ്മേളനമായ ട്രോപ്പിക്കൽ ബയോ സമ്മിറ്റിന് കുഫോസിൽ തുടക്കമായി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത, ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്സൺ ഡോ. ബി മീനാകുമാരി പറഞ്ഞു. വൈസ് ചാൻസലർ ഡോ.എ ബിജു കുമാർ അധ്യക്ഷത വഹിച്ചു. തീരദേശ-തണ്ണീർത്തട മേഖലകൾ നേരിടുന്ന സമ്മർദങ്ങളും കാലാവസ്ഥാ വ്യതിയാന ഭീഷണികളും വിലയിരുത്തി പുനരുദ്ധാരണത്തിനായി ബയോ- ഫൈനാൻസിംഗ്Read More →





