ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു

ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു

Spread the News

രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പ​െങ്കടുത്തു.

ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത്​ ​ ലാബ് നിർമ്മിത വജ്രങ്ങൾക്കുള്ള സാധ്യത ഏറെയാണെന്നും അവയ്ക്ക്​ പ്രകൃതിദത്ത വജ്രങ്ങളേക്കാൾ മികച്ച തിളക്കവും ഈടും നൽകാനാവുമെന്നും മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​ പറഞ്ഞു. രാജ്യത്തെ പ്രശസ്ത ജ്വല്ലറികളും ഡിസൈനർമാരും നിലവിൽ അവര​ുടെ നിർമ്മാണത്തിനായി ലാബ് നിർമ്മിത വജ്രങ്ങളാണ്​ ഉപയോഗിക്കുന്നത്​. നെക്ലേസ്, കമ്മലുകൾ, വിവാഹ മോതിരം തുടങ്ങി എല്ലാവിധ ആഭരണങ്ങളും വിദഗ്​ധരായ ഡിസൈനർമാരുടെയും പരിചയസമ്പന്നരായ തൊഴിലാളികളുടെയും സഹായത്തോടെ 15 ദിവസത്തിനുള്ളിൽ രൂപകൽപ്പന ചെയ്​തെടുക്കാൻ പുതിയ ഷോറൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.​

കലൂർ-കടവന്ദ്ര റോഡിൽ തലയുയർത്തിനിൽക്കുന്ന ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂമിന്​ സാമ്പത്തിക പിന്തുണ നൽകുന്നത്​ കേരളത്തിലുടനീളം 10,000-ത്തിലധികം ഇടപാടുകാരുടെ വിശ്വസ്​തത നേടിയെടുത്ത ‘സതേൺ മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി-പർപ്പസ് സൊസൈറ്റി ലിമിറ്റഡാ’ണ്.

Leave a Reply

Your email address will not be published. Required fields are marked *