മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോൺവൊക്കേഷൻ സെറിമണി നടന്നു

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോൺവൊക്കേഷൻ സെറിമണി നടന്നു

July 24, 2024 0 By BizNews

കോഴിക്കോട്: മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി കോവൂരിലെ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ആരാധ്യയായ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.  മൈജിയുടെയും MIT യുടെയും  ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എ.കെ ഷാജി, മുഹമ്മദ് ഷാഫി (ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ MIT) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാര്യക്ഷമതയുള്ള റിപ്പയർ എഞ്ചിനീയർമാരെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ മൈജി ആരംഭിച്ചതാണ് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 25ഓളം  വിദ്യാർത്ഥികൾ ഗ്രാജുവേഷൻ  കഴിഞ്ഞു വിവിധ കമ്പനികളിലായി പ്ലേസ്മെന്റ് നേടിക്കഴിഞ്ഞു. മൊബൈൽ ഫോൺ ടെക്നോളജി, ലാപ്ടോപ്പ് ടെക്നോളജി സർഫേസ് മൗണ്ട് ടെക്നോളജി, ഗ്ലാസ് റീഫർബിഷിങ് A & ACF ബോണ്ടിങ്, ഹോം അപ്ലയൻസ് ട്രബിൾഷൂട്ടിംങ്, ആപ്പിൾ ഡിവൈസുകളുടെ അപ്ഗ്രഡേഷൻ  തുടങ്ങി നിരവധി കോഴ്സുകൾ  റെഗുലർ ആയും പാർട്ട് ടൈം ആയും MIT നടത്തിവരുന്നു.

ഒരു MIT സർട്ടിഫൈഡ് ടെക്നോളോജിസ്ററ് ആകുന്നതിലൂടെ നിരവധി ജോലിസാധ്യതകളാണ് ഉദ്യോഗാർത്ഥികൾക്ക് മുന്നിലുള്ളത്. അനേകരെ മികച്ച തൊഴിൽനേടുവാൻ പ്രാപ്തരാക്കിക്കൊണ്ട് സാമൂഹ്യപുരോഗതിക്കു വേഗക്കുതിപ്പേകിയ സ്ഥാപനമാണ് മൈജിയുടെ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. തൊണ്ടയാട് ജംഗ്ഷന് സമീപം കാവ് ജംഗ്ഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ MIT സ്ഥിതിചെയ്യുന്നത്.