വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റല്‍ വിപണിയായ ‘ഫ്ളീറ്റ് വേഴ്സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്

വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റല്‍ വിപണിയായ ‘ഫ്ളീറ്റ് വേഴ്സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്

July 5, 2024 0 By BizNews

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റല്‍ വിപണിയായ ‘ഫ്ളീറ്റ് വേഴ്സ്’ അവതരിപ്പിച്ചു. നൂതനവും സമഗ്രവുമായ ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനങ്ങള്‍ കണ്ടെത്താനും, കോണ്‍ഫിഗറേഷന്‍ നിര്‍ണ്ണയിക്കാനും, വാങ്ങാനും, ഫിനാന്‍സിംഗ് നേടാനും സാധിക്കും. ഭാവിയില്‍, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാനാകന്ന വിധത്തില്‍ കൂടുതല്‍ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താന്‍ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നു.

വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ഏകീകരിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. നൂതന സെമാന്റിക് സെര്‍ച്ച് ഫീച്ചറുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് സെര്‍ച്ച് വെഹിക്കിള്‍ ഡിസ്‌കവറിയിലൂടെ ഉപയോക്താക്കള്‍ക്ക് ടാറ്റ മോട്ടോഴ്‌സിന്റെ 900-ല്‍ അധികം വരുന്ന മോഡലുകളും മൂവായിരിത്തലധികം ഉള്ള വേരിയന്റുകളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ വാണിജ്യ വാഹന ശ്രേണിയും നോക്കിക്കാണാന്‍ സാധിക്കും.

പ്രോഡക്ട് കോണ്‍ഫിഗറേറ്റര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങള്‍, ആപ്ലിക്കേഷന്‍, താല്‍പ്പര്യങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാന്‍ സാധിക്കും. മാത്രമല്ല, ത്രീഡി വിഷ്വലൈസര്‍ ഉപയോഗിച്ച് വാഹനത്തിന്റെ പുറംഭാഗങ്ങളും ഇന്റീരിയറുകളും റിയലിസ്റ്റിക് രീതിയില്‍ വിശദമായി കാണുവാനും സഹായിക്കുന്നു. 

വെഹിക്കിള്‍ ഓണ്‍ലൈന്‍ ഫിനാന്‍സ് ഫീച്ചറിലൂടെ വേഗമേറിയതും സുഗമവുമായ ഫിനാന്‍സ് അപേക്ഷകളും അംഗീകാരങ്ങളും നല്‍കുന്നതിനായി ഫ്‌ലീറ്റ് വേഴ്‌സ് പ്രമുഖ ഫിനാന്‍ഷ്യര്‍മാരുമായി പങ്കാളികളാകുന്നു. വെഹിക്കിള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള വാഹനങ്ങള്‍ ഏതാനും ക്ലിക്കുകളിലൂടെ ബുക്ക് ചെയ്യാനും അക്വിസിഷന്‍ പ്രൊസീജിയര്‍ ലളിതമാക്കാനും അനുവദിക്കുന്നു.

ഫ്‌ലീറ്റ് വേഴ്സിലെ എല്ലാ ഇടപാടുകളും ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ പാന്‍-ഇന്ത്യ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ നേരിട്ട് ഡീലറുമായി പണമടയ്ക്കുന്ന പേയ്മെന്റ് സംവിധാനം ഉപയോഗിച്ചായിരിക്കും നടക്കുക. ഡിജിറ്റല്‍ ബ്രിഡ്ജായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം ഡീലര്‍ഷിപ്പുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുകയും വാഹനാന്വേഷണം മുതല്‍ വാഹന ഡെലിവറി വരെയുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.