ഇലക്‌ട്രല്‍ ബോണ്ടുവഴി ബിജെപിക്ക് ലഭിച്ചത് 210 കോടി

ഇലക്‌ട്രല്‍ ബോണ്ടുവഴി ബിജെപിക്ക് ലഭിച്ചത് 210 കോടി

April 12, 2019 0 By BizNews

ദില്ലി: ഇലക്‌ട്രല്‍ ബോണ്ട് വഴി ബിജെപി 210 കോടി പാര്‍ട്ടി ഫണ്ടായി 2017-18 വര്‍ഷത്തില്‍ സമാഹരിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീം കോടതിയില്‍. മറ്റ് പാര്‍ട്ടികള്‍ക്ക് 11 കോടിയാണ് ഇക്കാലയളവില്‍ ലഭിച്ചത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 990 കോടിയാണ് ബിജെപിക്ക് ലഭിച്ചത്.
ഇതില്‍ 342 കോടി പേരുവെളിപ്പെടുത്താത്ത ചെറുസംഭാവനകളാണെന്നും പറയുന്നു. കോണ്‍ഗ്രസിന് ഇലക്‌ട്രല്‍ ബോണ്ട് വഴി അഞ്ച് കോടി രൂപയാണ് ലഭിച്ചത്. സംഭാവനയായി 141.5 കോടിയും ലഭിച്ചു. തെര‌ഞ്ഞെടുപ്പ് കമീഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയാണ് സുപ്രീം കോടതിയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. ഇലക്‌ട്രല്‍ ബോണ്ട് സമാഹരിച്ച 95 ശതമാനം പണവും ബിജെപിക്കാണ് ലഭിച്ചത്. 2016-16ല്‍ 997 കോടിയാണ് ബിജെപിക്ക് ഫണ്ടായി ലഭിച്ചത്.