ഈ ആഴ്ചയിൽ വിപണിയിലെത്തുക 2 ഐപിഒകളും 8 ലിസ്റ്റിംഗുകളും
May 20, 2024 0 By BizNewsമുംബൈ: പോയ വാരത്തെ തിരക്കിന് ശേഷം പ്രാഥമിക വിപണിയിൽ ഈ ആഴ്ച്ച പണം സമാഹരിക്കാൻ എത്തുക രണ്ടു കമ്പനികൾ മാത്രമാണ്.
കഴിഞ്ഞ ആഴ്ചയിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് നിക്ഷേപകാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ഗോ ഡിജിറ് ഐപിഒ ഉൾപ്പെടെ എട്ട് ഓഹരികളാണ് ഈ വാരം ലിസ്റ്റിംഗിനായി വിപണിയിലെത്തുക.
പണം സമാഹരിക്കാനായി വിപണിയിലെത്തുന്ന കമ്പനികൾ അധികരിച്ചു വരുന്ന സാഹചര്യം, വിപണിയിലെ പോസിറ്റീവ് ട്രെൻഡിനെ സൂചിപ്പിക്കുന്നു.
ഔഫിസ് സ്പേസ് സൊല്യൂഷൻസ്
ഇന്ത്യയിലെ വർക്ക്സ്പെയ്സുകളുടെ മുൻനിര ദാതാക്കളായ ഔഫിസ് സ്പേസ് സൊല്യൂഷൻസ് ഐപിഒ മാർച്ച് 22ന് ആരംഭിക്കും.
ഏകദേശം 599 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 128 കോടി രൂപയുടെ പുതിയ ഇഷ്യൂവും 470.93 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
പത്തു രൂപ മുഖ വിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 364-383 രൂപയാണ്. കുറഞ്ഞത് 39 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,937 രൂപയാണ്.
എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (546 ഓഹരികൾ) തുക 209,118 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (2613 ഓഹരികൾ) തുക 1,000,779 രൂപ.
മെയ് 27-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് 28-ന് പൂർത്തിയാവും. ഓഹരികൾ മെയ് 30-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
ജിഎസ്എം ഫോയിൽസ്
മെയ് 24-ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ച ജിഎസ്എം ഫോയിൽസ് 28-ന് അവസാനിക്കും. ഇഷ്യൂവിലൂടെ 11.01 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 32 രൂപയാണ് ഇഷ്യൂ വില. ശ്രേണി ഷെയേഴ്സ് ലിമിറ്റഡ് ആണ് ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
പുതിയ ലിസ്റ്റിംഗുകൾ
ഗോ ഡിജിറ് ഐപിഒ: ഓഹരികളുടെ അലോട്ട്മെൻ്റ് മെയ് 21 ചൊവ്വാഴ്ച പൂർത്തിയാവും. മെയ് 23-ന് ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുലകിൽ ലിസ്റ്റ് ചെയ്യും.
എബിഎസ് മറൈൻ സർവീസസ് ഐപിഒ: ഐപിഒയ്ക്കുള്ള അലോട്ട്മെൻ്റ് മെയ് 16-ന് പൂർത്തിയായി. ഓഹരികൾ മെയ് 21-ന് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
വെരിറ്റാസ് അഡ്വർടൈസിംഗ് ഐപിഒ: ഓഹരികളുടെ അലോട്ട്മെൻ്റ് മെയ് 16-ന് അന്തിമമായി. ഓഹരികൾ മെയ് 21-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
മൻദീപ് ഓട്ടോ ഇൻഡസ്ട്രീസ് ഐപിഒ: മൻദീപ് ഓട്ടോ ഇൻഡസ്ട്രീസിൻ്റെ ഐപിഒയ്ക്കുള്ള അലോട്ട്മെൻ്റ് മെയ് 16-ന് പൂർത്തിയായി. ഓഹരികൾ മെയ് 21-ന് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
ഇന്ത്യൻ എമൽസിഫയർ ഐപിഒ: ഓഹരികളുടെ അലോട്ട്മെൻ്റ് 2024 മെയ് 17 വെള്ളിയാഴ്ച നിർണ്ണയിച്ചു. ഓഹരികൾ മെയ് 22 ബുധനാഴ്ച എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
ക്വസ്റ്റ് ലബോറട്ടറീസ് ഐപിഒ: ഓഹരികളുടെ അലോട്ട്മെൻ്റ് മെയ് 21 ചൊവ്വാഴ്ചയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 23 വ്യാഴാഴ്ച ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ്ലി ചജയ്യും.
ഹരിയോം ആട്ട ആൻഡ് സ്പൈസസ് ഐപിഒ: ഓഹരികളുടെ അലോട്ട്മെൻ്റ് മെയ് 22 ബുധനാഴ്ചയോടെ പൂർത്തിയാവും. മെയ് 24 വെള്ളിയാഴ്ച ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
റുൽക്ക ഇലക്ട്രിക്കൽസ് ഐപിഒ: ഓഹരികളുടെ അലോക്കേഷൻ മെയ് 22 ബുധനാഴ്ചയോടെ നിർണ്ണയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 24 വെള്ളിയാഴ്ച ഓഹരികൾ എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.