ഹോങ്കോങ്ങിനെ മറികടന്നു; ലോകത്തെ നാലാമത്തെ ഓഹരിവിപണിയായി ഇന്ത്യ

ഹോങ്കോങ്ങിനെ മറികടന്നു; ലോകത്തെ നാലാമത്തെ ഓഹരിവിപണിയായി ഇന്ത്യ

January 24, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഹോ​ങ്കോ​ങ്ങി​നെ മ​റി​ക​ട​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ ഓ​ഹ​രി വി​പ​ണി​യാ​യി ഇ​ന്ത്യ. 4.29 ല​ക്ഷം കോ​ടി ഡോ​ള​റെ​ന്ന ഹോ​ങ്കോ​ങ്ങി​ന്റെ ഓ​ഹ​രി മൂ​ല്യ​മാ​ണ് 4.33 ല​ക്ഷം കോ​ടി ഡോ​ള​റു​മാ​യി (ഏ​ക​ദേ​ശം 360 ല​ക്ഷം കോ​ടി രൂ​പ) ഇ​ന്ത്യ​ൻ വി​പ​ണി മ​റി​ക​ട​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​മൂ​ല്യം നാ​ലു ല​ക്ഷം കോ​ടി ഡോ​ള​ർ ക​ട​ന്ന​ത്.

അ​തി​വേ​ഗം വ​ള​രു​ന്ന ചി​ല്ല​റ നി​ക്ഷേ​പ​ക അ​ടി​ത്ത​റ​യും ശ​ക്ത​മാ​യ കോ​ർ​പ​റേ​റ്റ് വ​രു​മാ​ന​വു​മാ​ണ് ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​ക​ൾ​ക്ക് ക​രു​ത്താ​കു​ന്ന​ത്. ചൈ​ന​ക്ക് ബ​ദ​ലാ​യി ആ​ഗോ​ള നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ വി​പ​ണി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യും വ​ർ​ധി​ച്ചു. ചൈ​നീ​സ് ​ഹോ​ങ്കോ​ങ് വി​പ​ണി 2021ൽ ​ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​റ് ല​ക്ഷം കോ​ടി ഡോ​ള​റെ​ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷം വി​പ​ണി​മൂ​ല്യം ഇ​ടി​യു​ക​യാ​യി​രു​ന്നു.