പ്രൈവറ്റ് ബസുകള്‍ ഇനി 22 വര്‍ഷം ഉപയോഗിക്കാം

പ്രൈവറ്റ് ബസുകള്‍ ഇനി 22 വര്‍ഷം ഉപയോഗിക്കാം

October 2, 2023 0 By BizNews

15 വര്ഷം പഴക്കമുള്ള വാഹനങ്ങള് പൊളിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ ഉപയോഗ കാലാവധി 22 വര്ഷമായി നീട്ടി.

സ്വകാര്യബസ്സുടമകള് നല്കിയ നിവേദനം പരിഗണിച്ചുകൊണ്ട് മന്ത്രി ആന്റണി രാജുവാണ് ഇളവുനല്കിയത്.

പരിസര മലിനീകരണത്തോത് കൂടിയ ഭാരത് സ്റ്റേജ് രണ്ട്, മൂന്ന് വിഭാഗത്തില്പ്പെട്ട വാഹനങ്ങള്ക്കാണ് മന്ത്രി ഇടപെട്ട് ഇളവുനല്കിയത്. യാത്രാസുരക്ഷിതത്വത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. ബസുകളുടെ ഉപയോഗ കാലാവധി 15 വര്ഷമായി ആദ്യം നിജപ്പെടുത്തിയത് കേരളമാണ്.

ഇതിനെതിരേ ബസ്സുടമകള് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും യാത്രക്കാരുടെ സുരക്ഷയെക്കരുതി സര്ക്കാര് എടുത്ത തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് തുടര്ച്ചയെന്നോണമാണ് കേന്ദ്രം വാഹനങ്ങളുടെ ഉപയോഗ കാലാവധി 15 വര്ഷമായി കുറച്ചത്.

എന്നാല്, പിന്നീട് സംസ്ഥാനം സ്വകാര്യബസ്സുടമകളുടെ നിവേദനം പരിഗണിച്ചുകൊണ്ട് 15-ല് നിന്ന് 20 വര്ഷമായും, ഇപ്പോള് 22 വര്ഷമായും ഉയര്ത്തുകയായിരുന്നു. കോവിഡ് കാരണം ബസ്സുടമകള്ക്ക് നഷ്ടമായ രണ്ടുവര്ഷം നീട്ടിക്കൊടുക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം.