
2,50,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ആമസോൺ
September 21, 2023 0 By BizNews
ദില്ലി: ഫെസ്റ്റിവൽ സീസണിൽ ആരംഭിക്കുകയാണ്. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ ഇ – കൊമേഴ്സ് ഭീമൻ ആമസോൺ കൂടുതൽ തൊഴിലാളികളെ ക്ഷണിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസണിൽ 2,50,000 തൊഴിലാളികളെ ചേർക്കാനാണ് പദ്ധതി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആമസോൺ ജോലിക്ക് എടുത്ത ആളുകളുടെ എണ്ണത്തേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്.
യുഎസിലേക്കാണ് നിയമനം. 2023-ൽ ഉപഭോക്തൃ ചെലവ് കുറയുമെന്ന പ്രതീക്ഷയിൽ ഈ വർഷം സ്റ്റോറുകളിലും വെയർഹൗസുകളിലും കുറച്ച് ആളുകളെ നിയമിക്കുമെന്ന് പറയുന്ന മറ്റ് യുഎസ് റീട്ടെയിലർമാരുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിന്റെ പദ്ധതി വ്യത്യസ്തമാണ്
ഉയർന്ന വിലയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അവധിക്കാല വിൽപ്പന കഴിഞ്ഞ വർഷത്തെ നിരക്കിന്റെ പകുതിയോളം വരുമെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുമ്പോഴും ആമസോണിന്റെ നീക്കം ശുഭപ്രതീക്ഷ നൽകുന്നു.
മറുവശത്ത്, മറ്റൊരു യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ട് ഇതുവരെ അവധിക്കാല നിയമന പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. 2022ൽ കമ്പനി 40,000 സീസണൽ തൊഴിലാളികളെ നിയമിച്ചിരുന്നു.
ആമസോൺ മുഴുവൻ സമയ, പാർട്ട് ടൈം, സീസണൽ തൊഴിലാളികളെയാണ് ക്ഷണിക്കുന്നത്. ഓർഡറുകൾ തിരഞ്ഞെടുക്കുന്നതിനും അടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനും ഷിപ്പ് ചെയ്യുന്നതിനുമായി നിയമിക്കുന്ന തൊഴിലാളികൾക്ക് സൈൻ-ഓൺ ബോണസ് ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ആമസോൺ തങ്ങളുടെ സീസണൽ തൊഴിലാളികൾക്ക് അവരുടെ ജോലിയും ലൊക്കേഷനും അനുസരിച്ച് മണിക്കൂറിന് ശരാശരി 17 ഡോളർ മുതൽ 28 ഡോളർ വരെ നൽകുമെന്ന് പറഞ്ഞു.
അതായത് ഇന്ത്യൻ രൂപയിൽ 1400 രൂപ മുതൽ 2400 ഡോളർ വരെ മണിക്കൂറിന് ലഭിക്കും.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More